കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2021: എല്ലാ വിഭാഗം ജോലിക്കാര്‍ക്കും മിനിമം കൂലി ഉറപ്പാക്കും... ബജറ്റ് പ്രഖ്യാപനം

Google Oneindia Malayalam News

ദില്ലി: അസംഘടിത മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലേയും തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് ബജറ്റ് പ്രഖ്യാപനം. എല്ലാ തൊഴില്‍ മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കും എന്നാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര ബജറ്റ്: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ല, ബജറ്റിൽ സൂചന നൽകി ധനമന്ത്രി നിർമ്മല സീതാരാമൻകേന്ദ്ര ബജറ്റ്: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ല, ബജറ്റിൽ സൂചന നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ

സ്ത്രീകളുടെ തൊഴില്‍ സ്വാതന്ത്ര്യവും ഉറപ്പിക്കുന്നുണ്ട് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കും. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.

Nirmala Sitharaman

കൊവിഡ് ലോക്ക് ഡൗണിന് ശേഷം ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് അടിസ്ഥാന വിഭാഗങ്ങളാണ്. തൊഴില്‍ നഷ്ടവും കൂലി വെട്ടിക്കുറയ്ക്കലും അടക്കമുള്ള കനത്ത പ്രതിസന്ധികളാണ് ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. എല്ലാ മേഖലകളിലും മിനിമം കൂലി ഉറപ്പാക്കും എന്നത് അതുകൊണ്ട് തന്നെ അടിസ്ഥാന മേഖലയ്ക്ക് ആശ്വാസകരമാണ്.

കര്‍ഷകരുടെ ക്ഷേമത്തിനും വലിയ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മൊത്തം 75,060 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം 16.5 ലക്ഷം കോടി രൂപയുടെ വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചന തന്നെയാണ് ബജറ്റ് നല്‍കുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കിക്കൊണ്ടുള്ള സംഭരണം തുടരുമെന്നാണ് വ്യക്തമാക്കുന്നത്. കര്‍ഷക സമരത്തെ തണുപ്പിക്കുന്നതിനായി 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും എന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ഒരു കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യമായി പാചകവാതകം ലഭ്യമാക്കുമെന്ന ജനപ്രിയ പ്രഖ്യാപനവും ബജറ്റില്‍ ഉണ്ട്. പൈപ്പ് വഴിയുള്ള പാചകവാതക വിതരണവും വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി വിതരണവും കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

കേന്ദ്ര ബജറ്റ്: ഓഹരി വിപണിയില്‍ കുതിപ്പ്, നേട്ടമുണ്ടാക്കി അദാനി ഉള്‍പ്പടേയുള്ള കമ്പനികള്‍കേന്ദ്ര ബജറ്റ്: ഓഹരി വിപണിയില്‍ കുതിപ്പ്, നേട്ടമുണ്ടാക്കി അദാനി ഉള്‍പ്പടേയുള്ള കമ്പനികള്‍

കേന്ദ്ര ബജറ്റ്; ലേ ആസ്ഥാനമാക്കി കേന്ദ്രസർവ്വകലാശാല;രാജ്യത്ത് 15000 സ്കൂളുകൾ നവീകരിക്കുമെന്നും ധനമന്ത്രികേന്ദ്ര ബജറ്റ്; ലേ ആസ്ഥാനമാക്കി കേന്ദ്രസർവ്വകലാശാല;രാജ്യത്ത് 15000 സ്കൂളുകൾ നവീകരിക്കുമെന്നും ധനമന്ത്രി

കേന്ദ്ര ബജറ്റ് 2021: ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷംകേന്ദ്ര ബജറ്റ് 2021: ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം

കേന്ദ്ര ബജറ്റ്; ആരോഗ്യവും, അടിസ്ഥാനസൗകര്യം: ഇത്തവണത്തെ ബജറ്റ് 6 മേഖലകളെ മുന്‍ നിര്‍ത്തികേന്ദ്ര ബജറ്റ്; ആരോഗ്യവും, അടിസ്ഥാനസൗകര്യം: ഇത്തവണത്തെ ബജറ്റ് 6 മേഖലകളെ മുന്‍ നിര്‍ത്തി

കേന്ദ്ര ബജറ്റ്: താങ്ങുവിലയ്ക്കായി 1.72 ലക്ഷം കോടി, 43 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടമെന്ന് ധനമന്ത്രികേന്ദ്ര ബജറ്റ്: താങ്ങുവിലയ്ക്കായി 1.72 ലക്ഷം കോടി, 43 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടമെന്ന് ധനമന്ത്രി

Recommended Video

cmsvideo
ചരിത്രത്തിലാദ്യം ഈ ബജറ്റ്, എല്ലാം ഡിജിറ്റലായി | Oneindia Malayalam

കൊച്ചി ഉള്‍പ്പെടെ 5 ഫിഷിങ് ഹാര്‍ബറുകള്‍ വികസിപ്പിക്കും; 7 തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപിപി മോഡല്കൊച്ചി ഉള്‍പ്പെടെ 5 ഫിഷിങ് ഹാര്‍ബറുകള്‍ വികസിപ്പിക്കും; 7 തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപിപി മോഡല്

English summary
Union Budget 2021: Minimum wages fro workers of all sectors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X