കേന്ദ്ര ബജറ്റ്; എല്‍ഐസി ഉള്‍പ്പടെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കും
ദില്ലി: എല്‍ഐസി ഉള്‍പ്പടെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിന് ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്. എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. 1.75 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഓഹരി വിറ്റഴിക്കലിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. തന്ത്ര പ്രധാനമല്ലാത്ത എല്ലാ കമ്പനികളും സ്വകാര്യ വത്കരിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതരാമനന്‍ വ്യക്തമാക്കി.
ഇന്‍ഷൂറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 75 ശതമാനമാക്കി ഉയര്‍ത്തി. നിലവില്‍ 49 ശതമാനമാണ് ഇന്‍ഷൂറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരധി. രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. ബിപിസിഎൽ, എയർ ഇന്ത്യ, എസ്‌സിഐ, സിസിഐ, ഐഡിബിഐ, ബിഎംഎൽ, പവൻ ഹാൻസ് എന്നിവ സ്വകാര്യവത്കരിക്കും
എയർ ഇന്ത്യ, ബിപിസിഎൽ, കോൺകോർ, പവൻ ഹാൻസ് എന്നിവയുൾപ്പെടെ ഇതുവരെ പ്രഖ്യാപിച്ച ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ 2022 ഓടെ പൂർത്തിയാകും.

വേഗത്തിൽ സ്വകാര്യ നിക്ഷേപം നടത്തുന്നതിന്, അടുത്തതായി ഏറ്റെടുക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. പൊതുമേഖല സ്ഥാപനങ്ങളും കിട്ടക്കാടം തിരിച്ചു പിടിക്കാനും കൈകാര്യം ചെയ്യാനും പുതിയ രണ്ട് കമ്പനികൾ രൂപീകരിക്കും. അസറ്റ് റീകണ്സ്ട്രഷൻ കമ്പനിയും അസറ്റ് മാനേജ്മെൻ് കമ്പനിയുമാണ് നിലവിൽ വരിക.












Click it and Unblock the Notifications