കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്: ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ഐതിഹാസിക വിജയത്തെ സ്മരിച്ച് ധനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഐതിഹാസിക വിജയം പരാമര്‍ശിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യയുടെ പ്രകടനത്തെ ധനമന്ത്രി വാനോളം പുകഴ്ത്തി. ഇത് കേന്ദ്രത്തില്‍ നിന്ന് മുന്‍നിര നേതാക്കള്‍ ഈ വിജയത്തെ പുകഴ്ത്തുന്നത് തുടര്‍ച്ചയായ രണ്ടാം ദിനമാണ്. കഴിഞ്ഞ ദിവസം മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ചിരുന്നു.

1

ഈ അവസരത്തില്‍ ഒരു ക്രിക്കറ്റ് പ്രേമികളുടെ രാജ്യമെന്ന നിലയില്‍ ഓസ്‌ട്രേലിയക്കെതിരായ വിജയത്തിലൂടെ നാം അനുവഭിച്ച ആനന്ദം ഒരിക്കല്‍ കൂടി ഓര്‍ക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഒരു ജനതയെന്ന നിലയില്‍ നമുക്കുള്ള ഗുണങ്ങളെയാണ് ഈ വിജയം ഓര്‍മിപ്പിക്കുന്നത്. പ്രധാനമായും യുവജനതയ്ക്കിടയില്‍ എത്രത്തോളം വിജയതൃഷ്ണയുണ്ടെന്നും ഇതില്‍ നിന്ന് നമുക്ക് മനസ്സിലായി. അവര്‍ ഭാവിയുടെ വാഗ്ദാനങ്ങളാണെന്ന് നമുക്ക് മുന്നില്‍ തെളിയിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
ചരിത്രത്തിലാദ്യം ഈ ബജറ്റ്, എല്ലാം ഡിജിറ്റലായി | Oneindia Malayalam

നേരത്തെ ഗാബ്ബയില്‍ നടന്ന നാലാം ടെസ്റ്റില്‍ നാല് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ 2-1ന് പരമ്പര നേടിയത്. ഇന്ത്യയുടെ വിജയത്തെ പരാമര്‍ശിക്കുന്നതിന് മുമ്പ് രവീന്ദ്ര ടാഗോറിന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി തുടങ്ങിയത്. അതേസമയം വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായിട്ടുണ്ട്. എന്നാല്‍ പരീക്ഷണങ്ങള്‍ക്ക് ധനമന്ത്രി തയ്യാറായിട്ടില്ല. കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവിനേക്കാള്‍ ഒന്നര ഇരട്ടി തുക ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ഗോതമ്പ് സംഭരണത്തിലൂടെ 33874 കോടി രൂപ 2013-14 വര്‍ഷത്തില്‍ നല്‍കിയിരുന്നു. എന്നാല്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 62802 കോടിയായി. 2020-21 വര്‍ഷത്തില്‍ 75060 കോടിയായും ഉയര്‍ന്നെന്ന് നിര്‍മല പറഞ്ഞു.

English summary
Union Budget 2021; nirmala sitharaman praises indian cricket tema victory in australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X