കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്: താങ്ങുവിലയ്ക്കായി 1.72 ലക്ഷം കോടി, 43 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടമെന്ന് ധനമന്ത്രി

Google Oneindia Malayalam News

ദില്ലി: കര്‍ഷകരുടെ ശക്തമായ പ്രതിഷേധം രാജ്യ തലസ്ഥാനത്ത് നടക്കുന്നതിനിടെ ബജറ്റില്‍ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കര്‍ഷകരുടെ ക്ഷേമത്തിനാണ് മോദി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. താങ്ങുവിലയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. താങ്ങുവിലയ്ക്കായി 2021ല്‍ 1.72 ലക്ഷം കോടി ചെലവഴിക്കും. ഗോതമ്പ് സംഭരണത്തിനായി 75000 കോടിയാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ നല്‍കിയത്. 43.36 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കാര്‍ഷിക വായ്പകള്‍ക്ക് 16.5 ലക്ഷം കോടിയും അനുവദിച്ചെന്നും ധനമന്ത്രി പറഞ്ഞു.

1

പാര്‍ലമെന്റ് വലിയ ബഹളങ്ങളാണ് ധനമന്ത്രിയുടെ പരാമര്‍ശത്തില്‍ ഉണ്ടായത്. പ്രതിപക്ഷം ശക്തമായി തന്നെ ഇതിനെ എതിര്‍ത്തു. കാര്‍ഷിക മേഖലയ്ക്കായി മൊത്തം 75060 കോടിയുടെ പദ്ധതിയുണ്ടാവും. എപിഎംസികള്‍ക്ക് കാര്‍ഷിക അടിസ്ഥാന വികസന ഫണ്ട് ലഭ്യമാക്കും. കാര്‍ഷിക വായ്പകള്‍ക്ക് 16.5 ലക്ഷം കോടി അനുവദിച്ചെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം കര്‍ഷക പ്രക്ഷോഭം നടക്കുന്നത് കൊണ്ട് കൂടുതല്‍ വിപ്ലവകരമായ പ്രഖ്യാപനങ്ങള്‍ക്കൊന്നും കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ നീക്കം.

്അതേസമയം രണ്ട് കോടി രൂപ മുതല്‍ മുടക്കമുള്ളവയെ ഇനി ചെറു കമ്പനികളായി കണക്കാക്കും. കമ്പനി നിര്‍വചനങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ലഡാക്കിലെ ലേയില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കും. നൂറ് സൈനിക സ്‌കൂളുകള്‍ കൂടി സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി 1500 കോടി അനുവദിച്ചു. ആദ്യ ഡിജിറ്റല്‍ സെന്‍സസിനായി 3758 കോടിയും അനുവദിച്ചെന്ന് ധനമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
Nirmala seetharaman announced thousand crores for kochi metro

English summary
Union Budget 2021; nirmala sitharamn says 43 lakh farmers benefitted from msp for wheat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X