Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് 2021: ആ പദ്ധതികള്‍ അഞ്ച് മിനി ബജറ്റുകള്‍, ഇത് പ്രതിസന്ധികാലത്തെ ബജറ്റ്

ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് തുടങ്ങി. പതിവില്‍ നിന്ന് വിപരീതമായി, ഇത്തവണ പേപ്പര്‍ലെസ് ബജറ്റ് ആണ്. ടാബ്ലറ്റ് നോക്കിയാണ് ബജറ്റ് പ്രസംഗം വായിക്കുന്നത് . അത് മാത്രമല്ല, ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകത. ഇത് പ്രതിസന്ധികാലത്തെ ബജറ്റ് ആണെന്ന് പറഞ്ഞുകൊണ്ടാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്.

2020 ലെ ബജറ്റിന് ശേഷമാണ് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായത്. അതുകൊണ്ട് തന്നെ സാമ്പത്തിക രംഗം ഊര്‍ജ്ജിതമാക്കാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന അടക്കമുള്ള വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതിനെ ബജറ്റിന് മുമ്പുള്ള അഞ്ച് മിനി ബജറ്റുകള്‍ എന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന കൂടാതെ മൂന്ന് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജുകളും തുടര്‍ന്നുള്ള പ്രഖ്യാപനങ്ങളും ആണ് അഞ്ച് മിനി ബജറ്റുകള്‍ എന്ന് മന്ത്രി വിശേഷിപ്പിച്ചത്.

Nirmala Sitharaman

കൊവിഡ് പ്രതിസന്ധി ഇപ്പോഴും രാജ്യത്തെ വിട്ടുപോയിട്ടില്ല. സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയില്‍ തന്നെയാണ് ഉള്ളത് . ഇതെല്ലാം മറികടക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത് .

കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും കൊവിഡ് വാക്‌സിനായി 35,000 കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമേഖലയ്ക്കായി 64,180 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

റിസര്‍വ്വ് ബാങ് നടപടികള്‍ ഉള്‍പ്പെടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജുകളില്‍ ഇതുവരെയായി റെക്കോര്‍ഡ് തുകയ്ക്കുള്ള നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത് . മൊത്തം 27.1 ലക്ഷം കോടി രൂപ ! രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 13 ശതമാണ് ഇത് എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+