കേന്ദ്ര ബജറ്റ് :രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിന് 20000 കോടി
ദില്ലി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ മൂലധന സമാഹരണം വര്‍ദ്ധിപ്പിക്കുന്നതിനും റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ബജറ്റില്‍ 20000 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരമാന്‍. പാര്‍ലമെന്റില്‍ നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൂലധന സമാഹരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 20000 കോടി രൂപ അനുവദിച്ചിരുന്നു.

201920 കാലയളവില്‍ പൊതുമേഖല ബാങ്കുകളിലേക്ക് 70,000 കോടി രൂപയായിരുന്നു നല്‍കിയത്. ഇതിന് സമാനമായ രീതിയിലാണ് ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിന് മറ്റുമായി 2021-2022 ബജറ്റില്‍ 20000 കോടി രൂപ നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചത്.
അതേസമയം, രണ്ട് പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കൂടാതെ തന്ത്ര പ്രധാനമായ മിക്ക കമ്പനികളും സ്വകാര്യവത്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബിപിസിഎല്‍, എയര്‍ ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഒഹരി വിറ്റഴിക്കല്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications