കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2021: 75 കഴിഞ്ഞവര്‍ക്ക് ആശ്വാസം... ആദയനികുതി റിട്ടേണ്‍ സമര്‍പ്പിക്കണ്ട; മാനദണ്ഡങ്ങളുണ്ട്

Google Oneindia Malayalam News

ദില്ലി: ആദായനികുതി ഇളവുകള്‍ പ്രഖ്യാപിക്കാത്ത ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. അതേസമയം 75 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര ബജറ്റ്; ആദായ നികുതി നിരക്കിൽ മാറ്റമില്ല, പ്രവാസി ഇന്ത്യക്കാർക്കുള്ള ഇരട്ട നികുതി ഒഴിവാക്കികേന്ദ്ര ബജറ്റ്; ആദായ നികുതി നിരക്കിൽ മാറ്റമില്ല, പ്രവാസി ഇന്ത്യക്കാർക്കുള്ള ഇരട്ട നികുതി ഒഴിവാക്കി

കേന്ദ്ര ബജറ്റ് 2021: എല്ലാ വിഭാഗം ജോലിക്കാര്‍ക്കും മിനിമം കൂലി ഉറപ്പാക്കും... ബജറ്റ് പ്രഖ്യാപനംകേന്ദ്ര ബജറ്റ് 2021: എല്ലാ വിഭാഗം ജോലിക്കാര്‍ക്കും മിനിമം കൂലി ഉറപ്പാക്കും... ബജറ്റ് പ്രഖ്യാപനം

75 വയസ്സ് പൂര്‍ത്തിയാവര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല എന്നാണ് ബജറ്റില്‍ വ്യക്തമാക്കുന്നത്. ടാക്‌സ് കേസുകള്‍ പുന:പരിശോധിക്കുന്നതിനുള്ള കാലപരിധിയിലും കുറവ് വരുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനവും ബജറ്റില്‍ ഉണ്ട്.

നികുതി റിട്ടേണ്‍ വേണ്ട

നികുതി റിട്ടേണ്‍ വേണ്ട

75 വയസ്സ് പൂര്‍ത്തിയാക്കിയ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇനി മുതല്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല എന്നാണ് ധന മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആദായനികുതിയില്‍ ഇളവില്ല

ആദായനികുതിയില്‍ ഇളവില്ല

ആദായ നികുതി മേഖലയില്‍ ഏറെ പ്രതീക്ഷിച്ചിരുന്നത് സ്ലാബിലെ മാറ്റവും നികുതി ഇളവുകളും ആയിരുന്നു. അഞ്ച് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അത്തരം പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.

ടാക്‌സ് കേസുകള്‍ വീണ്ടും തുറക്കാന്‍

ടാക്‌സ് കേസുകള്‍ വീണ്ടും തുറക്കാന്‍

അതേസമയം നികുതി പുന:പരിശോധനയ്ക്കുള്ള സമയം ആറ് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറിച്ചിട്ടുണ്ട്. ആറ് വര്‍ഷം എന്നത് പലര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നാണ് വിലയിരുത്തല്‍.

നികുതി തര്‍ക്കങ്ങള്‍

നികുതി തര്‍ക്കങ്ങള്‍

ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതിയും ബജറ്റില്‍ ഉണ്ട്. സുതാര്യത ഉറപ്പാക്കുന്നതിനായി ഇത്തരം തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി തന്നെ രൂപീകരിക്കും. ദേശീയ ഇന്‍കം ടാക്‌സ് അപ്പല്ലേറ്റ് ട്രൈബ്യൂണല്‍ എന്നായിരിക്കും ഇതിന്റെ പേര്

പ്രവാസികള്‍ക്ക് ഇരട്ട നികുതിയില്ല

പ്രവാസികള്‍ക്ക് ഇരട്ട നികുതിയില്ല

പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന നികുതി പ്രഖ്യാപനവും ബജറ്റില്‍ ഉണ്ട്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് കിട്ടിയ സമ്പാദ്യത്തിന് അവിടെ നികുതി അടച്ചിട്ടുണ്ടെങ്കില്‍ ആ പണം ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ നികുതി അടയ്‌ക്കേണ്ടി വരില്ല. ഇരട്ട നികുതിയില്‍ നിന്ന് പ്രവാസികള്‍ക്ക് മോചനം എന്നത് നിര്‍ണായക പ്രഖ്യാപനമാണ്.

കേന്ദ്ര ബജറ്റ് 2021: കര്‍ഷക ക്ഷേമ പദ്ധതിയുമായി കേന്ദ്രം, വായ്പ 16.5 ലക്ഷം കോടിയാക്കികേന്ദ്ര ബജറ്റ് 2021: കര്‍ഷക ക്ഷേമ പദ്ധതിയുമായി കേന്ദ്രം, വായ്പ 16.5 ലക്ഷം കോടിയാക്കി

കേന്ദ്ര ബജറ്റ്: ഊര്‍ജ മേഖലയ്ക്ക് ബജറ്റില്‍ 3.05 ലക്ഷം കോടി രൂപ വകയിരുത്തികേന്ദ്ര ബജറ്റ്: ഊര്‍ജ മേഖലയ്ക്ക് ബജറ്റില്‍ 3.05 ലക്ഷം കോടി രൂപ വകയിരുത്തി

കേന്ദ്ര ബജറ്റ്: ഓഹരി വിപണിയില്‍ കുതിപ്പ്, നേട്ടമുണ്ടാക്കി അദാനി ഉള്‍പ്പടേയുള്ള കമ്പനികള്‍കേന്ദ്ര ബജറ്റ്: ഓഹരി വിപണിയില്‍ കുതിപ്പ്, നേട്ടമുണ്ടാക്കി അദാനി ഉള്‍പ്പടേയുള്ള കമ്പനികള്‍

Recommended Video

cmsvideo
Union budget 2021: Vehicle Scrappage policy announced by Finance minister

English summary
Union Budget 2021: Senior citizens with 75 or above age need not file income tax return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X