കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്: ഓഹരി വിപണിയില്‍ കുതിപ്പ്, നേട്ടമുണ്ടാക്കി അദാനി ഉള്‍പ്പടേയുള്ള കമ്പനികള്‍

Google Oneindia Malayalam News

ദില്ലി: ബജറ്റ് ദിനത്തില്‍ ഓഹരി വിപണിയില്‍ കുതിപ്പ്. രാവിലെ പതിനൊന്ന് മണിയോടെ ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടായത്. സെൻസെക്സ് നിലവിൽ 930 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്. സെന്‍സെക്‌സ് 792.76 പോയന്റ് ഉയര്‍ന്ന് 47,057.26 ലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റി 208.35 പോയിന്‍റ് ഉയര്‍ന്ന് 13844.40 പോയിന്‍റിലും വ്യാപാരം നടക്കുന്നു.

ഇൻഫ്രാസ്ട്രക്ചർ കമ്പനികൾക്ക് കേന്ദ്ര ബജറ്റില്‍ അനുകൂലമായ പ്രഖ്യാപനങ്ങൾ വന്നത് അനുബന്ധ ഓഹരികളുടെ മികച്ച മുന്നേറ്റത്തിന് വഴി വെക്കുകയായിരുന്നു. തുറമുഖം, ഷിപ്പിഹ്, വാട്ടര്‍വേയ്സ് തുടങ്ങിയവയുടെ സ്വകാര്യ വല്‍ക്കരണ പ്രഖ്യാപനങ്ങള്‍ അദാനി ഉള്‍പ്പടേയുള്ള ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികള്‍ക്ക് മുന്നേറ്റം നല്‍കി. കാർ കമ്പനികൾക്കും ബസ് നിർമാണ കമ്പനികൾക്കും പുതിയ സ്ക്രാപ്പേജ് പോളിസി പ്രഖ്യാപനം ഗുണകരമായി.

stockexchange-15

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍ കമ്പനി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ഗെയില്‍, എച്ച് ഡി എഫ് സി തുടങ്ങിയ കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. തുടര്‍ച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിലാണ് വിപണിയില്‍നേട്ടം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 46617.95ലായിരുന്നു സെന്‍സെക്സ് ക്ലോസ് ചെയ്തത്.

കേന്ദ്ര ബജറ്റ് : ബജറ്റ് അവതരണത്തിന് തുടക്കം , പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചുകേന്ദ്ര ബജറ്റ് : ബജറ്റ് അവതരണത്തിന് തുടക്കം , പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചു

Recommended Video

cmsvideo
ചരിത്രത്തിലാദ്യം ഈ ബജറ്റ്, എല്ലാം ഡിജിറ്റലായി | Oneindia Malayalam

 ഉദുമ പിടിക്കാന്‍ കോണ്‍ഗ്രസ്; കാസര്‍കോട് ജില്ലയില്‍ ലക്ഷ്യം 3 ഇടത്ത് വിജയം, 2 ല്‍ മികച്ച പ്രകടനം ഉദുമ പിടിക്കാന്‍ കോണ്‍ഗ്രസ്; കാസര്‍കോട് ജില്ലയില്‍ ലക്ഷ്യം 3 ഇടത്ത് വിജയം, 2 ല്‍ മികച്ച പ്രകടനം

English summary
Union Budget 2021: Stock market surges on Budget Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X