കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാലറിയും വിരമിക്കല്‍ സമ്പാദ്യവും വീട്ടിലെത്തുന്നത് കുറയും, ബജറ്റിനൊപ്പം വേജ് കോഡും കൂടി വന്നാല്‍....

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് ജനപ്രിയമാണെന്ന് പറയുന്നുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ സാധാരണക്കാരനെ കാത്തിരിക്കുന്നുണ്ടെന്ന് വ്യക്തം. ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വലിയ തിരിച്ചടിയാണ് ബജറ്റ് നല്‍കാന്‍ പോകുന്നത്. പുതിയ വേതന കോഡും ഒപ്പം ബജറ്റിലെ നയങ്ങളും കൂടി നടപ്പാക്കുന്നതോടെ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് വീട്ടിലെത്തുന്ന തുകയില്‍ കുറവ് വരും. അതോടൊപ്പം വിരമിക്കലിന് ശേഷം ലഭിക്കുന്ന തുകയെയും ഇത് ബാധിക്കും. പ്രൊഫിണ്ടന്റ് ഫണ്ടുകളിലെ നിക്ഷേപം നികുതി രഹിതമാക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. രണ്ടരലക്ഷം വരെയാണ് പരിധി.

1

പിഎഫ് സാധാരണക്കാരന്റെ പ്രധാനപ്പെട്ട വരുമാന മാര്‍ഗമാണ്. നേരത്തെ ഇത്തരം നിക്ഷേപങ്ങള്‍ നികുതി രഹിതമായിരുന്നു. ഇത്ര തുക വരെ എന്ന കണക്കും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് ഏഴര ലക്ഷം വരെ എന്ന് നിജപ്പെടുത്തി. ഇപ്പോള്‍ രണ്ടര ലക്ഷത്തിന് മുകളില്‍ വരുന്ന സ്‌കീമുകള്‍ക്ക് ഈ പണം പിന്‍വലിക്കുന്ന സമയത്ത് നികുതി അടയ്‌ക്കേണ്ടി വരും. ഇതിന് പുറമേ കോഡ് ഓഫ് വേജസ് പ്രകാരം ഒരു ജീവനക്കാരന്റെ പിഎഫിലേക്കുള്ള വിഹിതം വര്‍ധിക്കുകയും ചെയ്യും. ഇത് കൈയ്യില്‍ കിട്ടുന്ന കാശില്‍ കുറവുണ്ടാക്കും. നേരത്തെ ശമ്പള നയം പാര്‍ലമെന്റ് പാസാക്കിയതാണ്.

യഥാര്‍ത്ഥത്തില്‍ പിഎഫില്‍ നിന്നുള്ള വരുമാനവും അതോടൊപ്പം പിഎഫിലേക്ക് നല്‍കേണ്ടി വരുന്ന തുകയും കൂടും. ഇതെല്ലാം മധ്യവര്‍ഗത്തിന് വലിയ തിരിച്ചടി നല്‍കുന്നതാണ്. ബേസിക്ക് തുക വര്‍ധിപ്പിക്കുക മാത്രമാണ് ഇനി തൊഴില്‍ ദാതാക്കളുടെ മുന്നിലുള്ള വഴി. ഇതിലൂടെ രണ്ട് തൊഴില്‍ ദാതാക്കളുടെയും തൊഴിലാളിയുടെയും പിഎഫ് വിഹിതം ഒരുപോലെ ഇടിയും. അതായത് ഒരു ലക്ഷം വാങ്ങുന്ന വ്യക്തിക്ക് സാധാരണ 20000 രൂപ പിഎഫിലേക്ക് നല്‍കണമായിരുന്നു. ഇപ്പോഴത് 25000 ആയി വര്‍ധിക്കും. അങ്ങനെ നോക്കുമ്പോള്‍ ഒരാളുടെ പിഎഫ് ശതമാനം വര്‍ഷത്തില്‍ രണ്ടരലക്ഷത്തിന് മുകളില്‍ വരും. അതിന് നികുതിയും നല്‍കേണ്ടി വരും.

ഇതോടെ കൈയ്യില്‍ ലഭിക്കുന്ന തുകയും അയാളുടെ സമ്പാദ്യവും ഒരുപോലെ കുറയും. ബജറ്റും പുതിയ വേതന നയവും ഒരുപോലെ ജനദ്രോഹപരമായി മാറുകയാണ്. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ വേതന നയം വരിക. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റാണ് നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചതെങ്കിലും സാധാരണക്കാര്‍ക്കും മധ്യവര്‍ഗത്തിനും വലിയ തിരിച്ചടിയാണ് ബജറ്റിലൂടെ ഉണ്ടായിരിക്കുന്നത്. ശമ്പളം കൈയ്യില്‍ കിട്ടുന്നത് കുറവ് വന്നാല്‍ അത് ചെലവഴിക്കലിനെ ബാധിക്കും. അതിലുപരി വിപണിയെയും അത് പ്രതികൂലമായി ബാധിക്കും. ധനമന്ത്രിയുടെ ദീര്‍ഘവീക്ഷണമില്ലായ്മ കൂടിയാണിത്.

Recommended Video

cmsvideo
M P Ahammed Exclusive Interview | Oneindia Malayalam

English summary
union budget 2021: take home salary and retirement savings will take a hit after budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X