ഗ്രാമങ്ങളും കർഷകരുമാണ് ബജറ്റിന്റെ ഹൃദയം;ബജറ്റിൽ തെളിഞ്ഞത് ഇന്ത്യയുടെ ആത്മവിശ്വാസമെന്നും മോദി
ദില്ലി; ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങൾക്കും കർഷകർക്കുമാണ് ഈ ബജറ്റിൽ കേന്ദ്ര സ്ഥാനം ലഭിച്ചതെന്നും ഇന്ത്യയുടെ ആത്മവിശ്വാസമാണ് ബജറ്റിൽ പ്രതിഫലിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിലും കർഷകരുടെ വരുമാനം ഉയർത്തുന്നതിലും ബജറ്റിൽ പ്രത്യേക ഊന്നൽ നൽകിയിരിക്കുന്നത്. ഗ്രാമങ്ങളും കർഷകരുമാണ് ഈ വർഷത്തെ ബജറ്റിന്റെ ഹൃദയം. വ്യക്തികൾ, നിക്ഷേപകർ, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ബജറ്റ് നിരവധി ഗുണപരമായ മാറ്റങ്ങൾ വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അസാധാരണമായ സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. സമഗ്ര വികസനമാണ് ബജറ്റിൽ പ്രതിപാദിച്ചിരിക്കുന്നത്. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്റെ ആത്മവിശ്വാസം വളർത്തുന്നതാണ്. ബജറ്റ് സ്വാശ്രയത്വത്തിന്റെ കാഴ്ചപ്പാട് മുന്നോട്ട് വെയക്കുന്നതിനൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നു.കർഷകരുടെ വരുമാനം വർധിപ്പിക്കുന്നത് ബജറ്റിൽ കൂടുതൽ ശ്രദ്ധ നൽകി. കർഷകർക്ക് വളരെ എളുപ്പം തന്നെ വായ്പ ലഭിക്കും. കാർഷിക വികസന ഫണ്ടുകളുടെ സഹായത്തോടെ എപിഎംസി വിപണികളെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഏർപ്പെടുത്തിയിട്ടണ്ടെന്നും മോദി പറഞ്ഞു.
വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങൾ വിപുലീകരിക്കുക, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുക, മാനവ വിഭവശേഷിക്ക് പുതിയ മാനം നൽകുക, അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ മേഖലകൾ വികസിപ്പിക്കുക, സാങ്കേതികവിദ്യയിലേക്ക് നീങ്ങുക, ഈ ബജറ്റിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരിക എന്നീ സമീപനങ്ങളാണ് ഞങ്ങൾ സ്വീകരിച്ചത്, മോദി പറഞ്ഞു. സാമ്പത്തിക മേഖലയ്ക്കും ആരോഗ്യത്തിനും ഉത്തേജനം നൽകുന്ന അനുകൂല ബജറ്റാണ് അവതരിപ്പിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആരോഗ്യമേഖലയ്ക്ക് 64,180 കോടിയുടെ പാക്കേജാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയ്ക്ക് 2.23 ലക്ഷം കോടിയും ബജറ്റിൽ വകയിരുത്തി. മുൻ വർഷത്തേതിൽ നിന്ന് 137 ശതമാനമായാണ് ഇത് വർധിച്ചത്. കാർഷിക മേഖലയ്ക്കും കൂടുതൽ ഇളവുകളും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക മേഖലയിലെ വായ്പാ പരിധി 16.5 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി.കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതിക്ക് 75000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പരുത്തി കര്‍ഷകര്‍ക്ക് 25974 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications