കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമങ്ങളും കർഷകരുമാണ് ബജറ്റിന്റെ ഹൃദയം;ബജറ്റിൽ തെളിഞ്ഞത് ഇന്ത്യയുടെ ആത്മവിശ്വാസമെന്നും മോദി

Google Oneindia Malayalam News

ദില്ലി; ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങൾക്കും കർഷകർക്കുമാണ് ഈ ബജറ്റിൽ കേന്ദ്ര സ്ഥാനം ലഭിച്ചതെന്നും ഇന്ത്യയുടെ ആത്മവിശ്വാസമാണ് ബജറ്റിൽ പ്രതിഫലിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 modiandnirmalasitharaman

കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിലും കർഷകരുടെ വരുമാനം ഉയർത്തുന്നതിലും ബജറ്റിൽ പ്രത്യേക ഊന്നൽ‌ നൽകിയിരിക്കുന്നത്. ഗ്രാമങ്ങളും കർഷകരുമാണ് ഈ വർഷത്തെ ബജറ്റിന്റെ ഹൃദയം. വ്യക്തികൾ, നിക്ഷേപകർ, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ബജറ്റ് നിരവധി ഗുണപരമായ മാറ്റങ്ങൾ വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അസാധാരണമായ സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. സമഗ്ര വികസനമാണ് ബജറ്റിൽ പ്രതിപാദിച്ചിരിക്കുന്നത്. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്റെ ആത്മവിശ്വാസം വളർത്തുന്നതാണ്. ബജറ്റ് സ്വാശ്രയത്വത്തിന്റെ കാഴ്ചപ്പാട് മുന്നോട്ട് വെയക്കുന്നതിനൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നു.കർഷകരുടെ വരുമാനം വർധിപ്പിക്കുന്നത് ബജറ്റിൽ കൂടുതൽ ശ്രദ്ധ നൽകി. കർഷകർക്ക് വളരെ എളുപ്പം തന്നെ വായ്പ ലഭിക്കും. കാർഷിക വികസന ഫണ്ടുകളുടെ സഹായത്തോടെ എപിഎംസി വിപണികളെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഏർപ്പെടുത്തിയിട്ടണ്ടെന്നും മോദി പറഞ്ഞു.

വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങൾ വിപുലീകരിക്കുക, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുക, മാനവ വിഭവശേഷിക്ക് പുതിയ മാനം നൽകുക, അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ മേഖലകൾ വികസിപ്പിക്കുക, സാങ്കേതികവിദ്യയിലേക്ക് നീങ്ങുക, ഈ ബജറ്റിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരിക എന്നീ സമീപനങ്ങളാണ് ഞങ്ങൾ സ്വീകരിച്ചത്, മോദി പറഞ്ഞു. സാമ്പത്തിക മേഖലയ്ക്കും ആരോഗ്യത്തിനും ഉത്തേജനം നൽകുന്ന അനുകൂല ബജറ്റാണ് അവതരിപ്പിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആരോഗ്യമേഖലയ്ക്ക് 64,180 കോടിയുടെ പാക്കേജാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയ്ക്ക് 2.23 ലക്ഷം കോടിയും ബജറ്റിൽ വകയിരുത്തി. മുൻ വർഷത്തേതിൽ നിന്ന് 137 ശതമാനമായാണ് ഇത് വർധിച്ചത്. കാർഷിക മേഖലയ്ക്കും കൂടുതൽ ഇളവുകളും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക മേഖലയിലെ വായ്പാ പരിധി 16.5 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി.കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതിക്ക് 75000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പരുത്തി കര്‍ഷകര്‍ക്ക് 25974 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര ബജറ്റ്; മൊബൈലിന് വിലകൂടും, സ്വർണത്തിന് വില കുറയും..വില കൂടുന്നതും കുറയുന്നതും എന്തൊക്കെ? അറിയാംകേന്ദ്ര ബജറ്റ്; മൊബൈലിന് വിലകൂടും, സ്വർണത്തിന് വില കുറയും..വില കൂടുന്നതും കുറയുന്നതും എന്തൊക്കെ? അറിയാം

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം: ബജറ്റിൽ നീക്കിവെച്ചത് 1500 കോടിഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം: ബജറ്റിൽ നീക്കിവെച്ചത് 1500 കോടി

കേന്ദ്ര ബജറ്റ് 2021; അടിസ്ഥാന സൗകര്യ വികസനത്തിനും സ്വകാര്യവത്കരണത്തിനും ഊന്നല്‍, പ്രഖ്യാപനങ്ങള്‍കേന്ദ്ര ബജറ്റ് 2021; അടിസ്ഥാന സൗകര്യ വികസനത്തിനും സ്വകാര്യവത്കരണത്തിനും ഊന്നല്‍, പ്രഖ്യാപനങ്ങള്‍

Recommended Video

cmsvideo
Union budget 2021: Vehicle Scrappage policy announced by Finance minister

English summary
Union Budget 2021:the budget shows India's confidence Says Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X