കേന്ദ്ര ബജറ്റ്; മൊബൈലിന് വിലകൂടും, സ്വർണത്തിന് വില കുറയും..വില കൂടുന്നതും കുറയുന്നതും എന്തൊക്കെ? അറിയാം
ദില്ലി; തദ്ദേശീയമായി നിർമ്മിക്കുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ബജറ്റിൽ പ്രഖ്യാപനം. മൊബൈൽ ഫോണിനും അനുബന്ധ ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും നൽകിവരുന്ന ഇളവുകൾ അവസാനിപ്പിക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. ഇതോടെ വിദേശ നിർമ്മിത മൊബൈൽ ഫോണുകളുടെ വില കുത്തനെ ഉയരാൻ കാരണമാകും.
Recommended Video
കൂടാതെ ഇലക്ട്രോണിക്സ് സാധനങ്ങൾ, ലെതർ ഷൂ,കാബൂളി ചന, പയർവർഗ്ഗങ്ങൾ, യൂറിയ, വാഹന ഭാഗങ്ങൾ, മുത്ത്, ഈതൈൽ,സോളാർ ഇൻവെർട്ടർ വിളക്ക് എന്നിവയുടെ കസ്റ്റംസ് തീരുവയും ഉയർത്തുമെന്നും ധമനന്ത്രി ബജറ്റിൽ വ്യക്തമാക്കി. ബജറ്റിൽ സ്വർണത്തിന്റേയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറച്ചു.ഇതോടെ രാജ്യത്ത് സ്വർണത്തിന്റേയും വെള്ളിയുടേയും വില കുറയും.

സ്വർണത്തിന് നിലവിൽ 12.5 ആണ് നികുതി. ഇറക്കുമതി തീരുന 12.5 ശതമാനമായതും മൂന്ന് ശതമാനം ജിഎസ്ടിയും മൂലം സ്വൿണക്കടത്ത് കൂടിയെന്നും അതിനാലാണ് പുതിയ തിരുമാനമെന്നും ധനമന്ത്രി പറഞ്ഞു. തീരുവ കുറയ്ക്കുന്നതോടെ സ്വർണക്കടത്ത് ഒരു പരിധിവരെ തടയാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഇതുകൂടാതെ ഇരുമ്പ്, ഉരുക്ക്, നൈലോൺ വസ്ത്രങ്ങൾ, ചെമ്പ് ഇനങ്ങൾ, ഇൻഷുറൻസ്, സ്റ്റീൽ പാത്രങ്ങൾ, ഡ്രൈ ക്ലീനിംഗ്, കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്കാണ് വില കുറയും.












Click it and Unblock the Notifications