കേന്ദബജറ്റ് 2022; കാർഷികോത്പന്ന സംഭരണത്തിന് 2.7 ലക്ഷം കോടി..കർഷകർക്ക് വമ്പൻ പ്രഖ്യാപനങ്ങൾ
ദില്ലി; കർഷകർക്കായി കേന്ദ്രബജറ്റിൽ വമ്പൻ പ്രഖ്യാപനകൾ. വിളകളുടെ സംഭരണം കൂട്ടുമെന്നും കാർഷികോത്പന്ന സംഭരണത്തിന് 2.7 ലക്ഷം കോടി അനുവദിച്ചതായും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. രാജ്യത്ത് ജൈവ കൃഷിക്ക് പ്രത്യേക പദ്ധതി തയ്യാറാക്കും. കാർഷിക മേഘലയിൽ ഡ്രോണുകളുടെ സഹായം ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കാർഷിക മേഖലയ്ക്ക് സ്റ്റാർട്ട് അപ്പുകൾ പ്രോത്സാഹിപ്പിക്കും. കാർഷികോത്പന്നങ്ങളുടെ നീകത്തിനായി നൂതന പദ്ധതികൾ കൊണ്ടുവരും. ഒരു സ്റ്റേഷന് ഒരു ഉത്പന്നം എന്ന തത്വം നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. കാർഷിക മേഖല കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉജ്ജ്വലമായ വളർച്ച കൈവരിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു രാജ്യത്തിന്റെ മൊത്ത മൂല്യ വർദ്ധനയിൽ (GVA) യിൽ 18.8% എന്ന ഗണ്യമായ (2021-22) വളർച്ച, കാർഷിക മേഖല രേഖപ്പെടുത്തി. 2020-21 ൽ 3.6% ഉം, 2021-22 ൽ 3.9% ഉം വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.
വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞ താങ്ങുവില (MSP) നയം സഹായകമായി.2014 ലെ റിപ്പോർട്ടിനെ അപേക്ഷിച്ച് ഏറ്റവും പുതിയ SAS റിപ്പോർട്ടിൽ വിള ഉത്പാദനത്തിൽ നിന്നുള്ള അറ്റ വരവ് 22.6% വർദ്ധിച്ചു.2019-20 അവസാനിച്ച അഞ്ച് വർഷങ്ങളിൽ കന്നുകാലി മേഖല, 8.15% വാർഷിക വളർച്ച (CAGR) കൈവരിച്ചു. കാർഷിക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനത്തിന്റെ 15% വരുന്ന സ്ഥിരമായ വരുമാന സ്രോതസ്സാണിത്.ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ മാനേജ്മെന്റ് പദ്ധതികളിലൊന്നാണ് ഇന്ത്യയുടേതെന്നും സാമ്പത്തിക സർവ്വേയിൽ വ്യക്തമാക്കിയിരുന്നു..
അതേസമയം ചെറുകിട-ഇടത്തരം മേഖലകൾക്ക് രണ്ട് ലക്ഷം കോടി രൂപ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നദീ സംയോജനത്തിനായി അഞ്ച് പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര റോഡ് വികസനത്തിന് പർവത് മാല പദ്ധതി നടപ്പാക്കും. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വരുന്ന 5 വർഷത്തിനകം 60 ലക്ഷം തൊഴിലവസരങ്ങളാകും സൃഷ്ടിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Recommended Video
കൊവിഡ് പ്രതിസന്ധി അനുഭവിച്ചവർക്ക് പിന്തുണ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ഇന്്യ 9.2 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. മുൻ ബജറ്റുകളിൽ സ്വീകരിച്ച നടപടികൾ രാജ്യത്തെ സാമ്പത്തിക മേഖലയുടെ ഉണർവിന് കാരണമായെന്ന് ധനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications