കേന്ദ്ര ബജറ്റ് 2022: 5ജി മൊബൈല്‍ സര്‍വീസ് അടുത്ത വര്‍ഷം; സ്‌പെക്ട്രം ലേലം ഈ വര്‍ഷം
ന്യൂഡല്‍ഹി: സ്‌പെക്ട്രം ലേലം ഈ വര്‍ഷം നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 2022ലെ പൊതു ബജറ്റ് അവതരിപ്പിക്കുകയായിരുന്നു മന്ത്രി. 5ജി മൊബൈല്‍ സേവനം ലഭ്യമാക്കുന്നതിനാണ് സ്‌പെക്ട്രം ലേലം ചെയ്യാന്‍ പോകുന്നത്. ലേലത്തില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്കും പങ്കാളികളാകാം. അടുത്ത വര്‍ഷം 5ജി മൊബൈല്‍ സേവനം രാജ്യത്ത് സമ്പൂര്‍ണമായി നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം കൂടുതല്‍ കാര്യക്ഷമമാകും.
Recommended Video
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ 2025ഓടെ സ്ഥാപിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. യുവജനങ്ങള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്ക്, ഗെയിമിങ്, കോമിക്‌സ് എന്നിവ സ്ഥാപിക്കുന്നത് പ്രോല്‍സാഹിപ്പിക്കാന്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കും.

പാസ്‌പോര്‍ട്ട് ഡിജിറ്റലാകുന്നു. ഇ പാസ്‌പോര്‍ട്ട് ഈ സാമ്പത്തിക വര്‍ഷം വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ചിപ്പ് ഘടിപ്പിച്ച് പുത്തന്‍ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചുള്ളതാകും ഇ പാസ്‌പോര്‍ട്ട്. അതിന് പുറമെ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ കൂടി രാജ്യത്ത് ആരംഭിക്കും. 75 ജില്ലകളിലാണ് ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കുക. രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ബാങ്കിങ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരും. ചെറുകിട സംരഭകര്‍ക്കുള്ള പദ്ധതികളുടെ പോര്‍ട്ടലുകള്‍ ഇന്റര്‍ലിങ്ക് ചെയ്യാനും തീരുമാനിച്ചു.
അതിനിടെ, വിമാന ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. 2022ലെ പൊതു ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ തീരുമാനം വന്നത്. 8.5 ശതമാനമാണ് വില ഉയര്‍ത്തിയിരിക്കുന്നത്. വിമാന ഇന്ധന വില വര്‍ധിച്ചതോടെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താനാണ് സാധ്യത. ഇത് കാര്യമായും ബാധിക്കുക പ്രവാസികളെയാണ്.












Click it and Unblock the Notifications