Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രബജറ്റ് 2023: 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍, ആരോഗ്യമേഖലയില്‍ ഗവേഷണം വിപുലമാക്കും

നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളത്. 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു

Budget

രാജ്യം ഉറ്റുനോക്കിയ കേന്ദ്ര ബജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആരംഭിച്ചിച്ചിരിക്കുകയാണ്. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളത്. 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

ആരോഗ്യമേഖലയില്‍ ഗവേഷണം വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞു. 2047 ഓടെ അരിവാള്‍ രോഗം ഇല്ലാതാക്കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

Budget 3131

ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്നാണ് ബജറ്റ് അവതരണം തുടങ്ങുന്നതിന് മുമ്പ് ധനമന്ത്രി പറഞ്ഞത്. ആ​ഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്.

പി.എം.ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ലഭിക്കുമെന്നും ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കുമെന്നും വ്യക്തമാക്കി. 81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. ∙ മൂന്നു ഘടകങ്ങളിലാണ് ഊന്നൽ നൽകിയിരിക്കുന്നത്.. 1. പൗരന്മാർക്ക് അവസരങ്ങൾ വർധിപ്പിക്കൽ - യുവാക്കൾക്ക് മുൻഗണന, 2. സാമ്പത്തിക വളർച്ചയും തൊഴിലും വർധിപ്പിക്കൽ, 2. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ. ∙ സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ലക്ഷ്യം. ∙ 63,000 പ്രാഥമിക സഹകരണ സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യും, 2,516 കോടി രൂപ വകയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+