കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2023: ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് മുൻഗണനയുമായി കേന്ദ്ര ബജറ്റ്; വമ്പൻ പ്രഖ്യാപനം

വൻനിക്ഷേപമാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്

Google Oneindia Malayalam News
budget

വൻ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്ററിൽ ധനമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളും നിർമല സീതാരാമൻ നടത്തിക്കഴിഞ്ഞിട്ടുണ്ട്. അതിൽ വളരയേറെ പ്രധാനപ്പെട്ട ഒന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണത്തിന് 3 കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് വലിയ മുൻഗണനയാണഅ കേന്ദ്ര ബജറ്റിൽ നൽകിയിരിക്കുന്നത്. വൻനിക്ഷേപമാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം

 ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാധ്യതകൾ

രാജ്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാധ്യതകൾ വർധിപ്പിക്കുന്നതിനായുള്ള 'മേക്ക് എഐ ഇൻ ഇന്ത്യ', 'മേക്ക് എഐ ഇന്ത്യ' എന്നീ പദ്ധതികൾ മുന്നിൽ കണ്ടാണ് മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് നിര്‍മല സീതാരാമൻ പറഞ്ഞത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), മെഷീൻ ലേണിങ് (ML), ഇന്‍റർനെറ്റ് ഓഫ് തിങ്സ് (IoT), ഡാറ്റ സയൻസ്, സൈബർ സുരക്ഷ, ക്ലൗഡ് അധിഷ്‌ഠിത സാങ്കേതികവിദ്യകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ അതിവേഗം വളരാനുള്ള സാധ്യതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതിവേ​ഗത്തിലുള്ള കുതിപ്പ്..

അതിവേ​ഗത്തിലുള്ള കുതിപ്പ്..

ടെലികമ്മ്യൂണിക്കേഷൻസ് രം​ഗത്തും സാമ്പത്തിക സേവനങ്ങൾക്കും , ഹെൽത്ത് കെയർ, മാനുഫാക്‌ചറിങ്, ഇ-കൊമേഴ്‌സ് വ്യവസായങ്ങൾക്കും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ആവശ്യമാണ്. കാർഷിക മേഖലയിലെ വേ​​ഗത്തിലുള്ള മുന്നേറ്റത്തിനും ഐടി അധിഷ്‌ഠിത അടിസ്ഥാന വികസനം, കാർഷിക സ്‌റ്റാർട്ടപ്പ് ഫണ്ട് എന്നിവയും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ആണു.

5ജി ആപ്പുകൾ വികസിപ്പിക്കാൻ

5ജി ആപ്പുകൾ വികസിപ്പിക്കാൻ

5ജി ആപ്പുകൾ വികസിപ്പിക്കാൻ എൻജിനീയറിങ് കോളജുകളിൽ 100 ലാബുകൾ കൊണ്ടുവരുമെന്ന് കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ മറ്റ് പല പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായിട്ടുണ്ട്. സുപ്രധാനമായ പ്രഖ്യാപനമാണ് 2200 കോടി രൂപ ചെലവില്‍ ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി തുടങ്ങുമെന്ന പ്രഖ്യാപനം. ഗ്രാമീണ മേഖലയില്‍ കാര്‍ഷിക സ്റ്റാര്‍ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ അഗ്രികള്‍ച്ചര്‍ ആക്‌സിലറേറ്റര്‍ ഫണ്ട് സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വികസനം

വികസനം

വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷയെന്നും നിർമല സീതാരാമൻ പറഞ്ഞു. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യയെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

തിളങ്ങുന്ന നക്ഷത്രം...

തിളങ്ങുന്ന നക്ഷത്രം...

അമൃതകാലത്തെ ബജറ്റാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്നാണ് ബജറ്റ് അവതരണം തുടങ്ങുന്നതിന് മുമ്പ് ധനമന്ത്രി പറഞ്ഞത്. ആ​ഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു.

English summary
Union Budget 2023:artificial intelligence research centers and labs to develop 5G apps to be set up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X