ബജറ്റ് 2023: തത്സമയ വിവരങ്ങള്‍ അതിവേഗം അറിയാം ഡെയ്‌ലി ഹണ്ടിലൂടെ
കൂടുതല്‍ ഇളവ് പ്രഖ്യാപിക്കുമോ, നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നെല്ലാം ഏവരും ഉറ്റു നോക്കുകയാണ്.

ദില്ലി: ഈ വര്‍ഷത്തെ ബജറ്റിന് രാഷ്ട്രീയമായും സാമ്പത്തികമായും ഒരുപാട് പ്രധാന്യമുണ്ട്. രണ്ടാം മോദി സര്‍ക്കാരിന്റെ 2023- 24 ബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് അവതരിപ്പിക്കുന്നത്. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയുള്ള ബജറ്റായതിനാല്‍ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയുടെ സാമ്പത്തിക കലണ്ടറില്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ബജറ്റ് കൂടിയാണ് ഇത്തവണത്തേത്.
കൊവിഡില്‍ നിന്നും ഇന്ത്യയുടെ ,സാമ്പത്തിക സ്ഥിതിയെ വീണ്ടെടുക്കുന്നതിനുള്ള ഒട്ടേറെ പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ചില നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിച്ച് ഏപ്രില്‍ 6 ന് അവസാനിക്കും, ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 12 വരെ ഇടവേള ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ഇത്തവണത്തെ ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനം ഉണ്ടാകും. എന്തിനൊക്കെ വിലകുറയും എന്നതൊക്കെ അറിയാനുള്ള ആകാംഷയിലാണ് ജനങ്ങള്‍. നികുതി നിരക്കില്‍ മാറ്റങ്ങളുണ്ടാകുമോ, കൂടുതല്‍ ഇളവ് പ്രഖ്യാപിക്കുമോ, നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നെല്ലാം ഏവരും ഉറ്റു നോക്കുകയാണ്.
ധനമന്ത്രി നിര്‍മ്മലാ സീതാരമന്‍ ബജറ്റ് അവതരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് തത്സമയ വിവരങ്ങള്‍ ഡെയ്‌ലി ഹണ്ടിലൂടെ ലഭ്യമാകും. ബജറ്റിന്റെ തുടക്കം മുതല്‍ മുതല്‍ ഒടുക്കം വരെയുള്ള ഓരോ വിവരങ്ങളും നിങ്ങള്‍ക്ക് ഡെയ്ലി ഹണ്ടിലൂടെ അറിയാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ ബജറ്റിലും ഡെയ്ലി ഹണ്ട് ഏറ്റവും പുതിയ വിവരങ്ങള്‍ അതിവേഗം നിങ്ങളിലേക്കെത്തിക്കാന്‍ എല്ലാം സജ്ജമാക്കിയിരിക്കുകയാണ്. ബജറ്റ് ലൈവ്, അവലോകനങ്ങള്‍, പ്രത്യേക പ്രഖ്യാപനങ്ങള്‍ എന്നിവയെല്ലാം ഡെയ്ലി ഹണ്ടിലൂടെ നിങ്ങള്‍ക്ക് ആദ്യം തന്നെ അറിയാന്‍ സാധിക്കും.












Click it and Unblock the Notifications