കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രബജറ്റ് 2023: പാന്‍കാര്‍ഡും ഇനി തിരിച്ചറിയൽ രേഖ; സുപ്രധാന പ്രഖ്യാപനം

സര്‍ക്കാര്‍ ഏജന്‍സികള്‍ തിരിച്ചറിയല്‍ രേഖയായി പാന്‍കാര്‍ഡ് പരിഗണിക്കുമെന്നാണ് മന്ത്രി പറഞ്ഞത്

Google Oneindia Malayalam News
budget 2023

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയാണ് സുപ്രധാന പ്രഖ്യാപനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ വളരെ പ്രധാനപ്പെട്ട കാര്യം ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. പാന്‍കാര്‍ഡും തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ തിരിച്ചറിയല്‍ രേഖയായി പാന്‍കാര്‍ഡ് പരിഗണിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

പ്രാഥമിക സഹകരണസംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2,516 കോടി രൂപ പ്രഖ്യാപിച്ചു. ∙ സംസ്ഥാനങ്ങൾക്ക് പഞ്ചായത്തുകളിൽ ലൈബ്രറി തുടങ്ങാൻ സഹായം നൽകുമ. ∙ സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശരഹിത വായ്പ അനുവദിക്കും. ∙ 2023-24 സാമ്പത്തിക വർഷം 10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും.

നഗര വികസനത്തിന് പണം കണ്ടെത്താൻ മുൻസിപ്പൽ ബോണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിനായി മൂന്നു കേന്ദ്രങ്ങൾ ആരംഭിക്കും. 5 ജി ആപ്പുകൾ വികസിപ്പിക്കാൻ എൻജിനീയറിങ് കോളജുകളിൽ 100 ലാബുകൾ. ∙ പിഎം ആവാസ് യോജനയ്ക്ക് 79,000 കോടി. ∙ പിഎം ആവാസ് യോജന അടങ്കൽ 66 ശതമാനം വർധിപ്പിച്ചു.

budget 2023 new

ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക വികസനത്തിന് 15,000 കോടി രൂപ. ∙ ഗോബർധൻ പദ്ധതിക്ക് 10,000 കോടി രൂപ. ഗോബർധൻ പദ്ധതിയിൽ 200 ബയോഗ്യാസ് പ്ലാന്റുകൾ. 75 എണ്ണം നഗരങ്ങളിൽ. 300 ക്ലസ്റ്റർ അധിഷ്ഠിത പ്ലാന്റുകളും സ്ഥാപിക്കും. ∙ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി.

റെയിൽവേയ്ക്കായി 2.40 ലക്ഷം കോടി രൂപ നീക്കിവച്ചു. അതുപോലെ തന്നെ കൽക്കരി, വളം, ഭക്ഷ്യ ധാന്യം എന്നിവയ്ക്കായി നൂറ് നിർണായക ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. 75,000 കോടിയാണ് ഇതിനു വേണ്ടിവരുന്ന നിക്ഷേപം. ഇതിൽ 15,000 കോടി സ്വകാര്യ മേഖലയിൽനിന്നു കണ്ടെത്തും.

രാജധാനി, ശതാബ്ദി, തുരന്തോ, ഹംസഫർ, തേജസ് തുടങ്ങിയ ട്രെയിനുകളിലെ ആയിരത്തിലേറെ കോച്ചുകൾ നവീകരിക്കും. കൂടുതൽ റൂട്ടുകളിൽ വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുന്നതിനായി ട്രാക്ക് മാറ്റി സ്ഥാപിക്കും. ടൂറിസ്റ്റുകളെ ആകർഷിക്കാൻ നൂറിലേറെ വിസ്താഡോം കോച്ചുകൾ നിർമിക്കുമെന്നും പറഞ്ഞു.

35 ഹൈഡ്രജന്‍ ഫ്യുവല്‍ തീവണ്ടികള്‍ നിര്‍മിക്കാന്‍ ബജറ്റിൽ ലക്ഷ്യമിടുന്നു. 4500 ഓട്ടോമൊബൈല്‍ കാരിയര്‍ കോച്ചുകളും അയ്യായിരം എല്‍എച്ച്ബി കോച്ചുകളും 58000 വാഗണുകളും നിര്‍മിക്കും. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്നാണ് ബജറ്റ് അവതരണം തുടങ്ങുന്നതിന് മുമ്പ് ധനമന്ത്രി പറഞ്ഞത്. ആ​ഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു.

English summary
Union Budget 2023: Government agencies will consider PANcard as an identification document
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X