ബജറ്റ് 2023: ജയില്‍പുള്ളികള്‍ക്കും ഇനി സാമ്പത്തിക സഹായം; ആനുകൂല്യം പാവപ്പെട്ടവർക്ക്
നിരവധി തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്

ദില്ലി: ജയില്‍പുള്ളികള്‍ക്കുള്ള സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. ജാമ്യം നേടാൻ കഴിയാത്ത പാവപ്പെട്ട തടവുകാർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നാണ് ധനമന്ത്രി നിർമ്മ സീതാരാമന്‍ പാർലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ജയില്‍ സംവിധാനം മികച്ച രീതിയില്‍ പ്രവർത്തിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബജറ്റ് കാർഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയർത്തുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു, പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ പുതിയ ഉപപദ്ധതിയും മന്ത്രി പറഞ്ഞു. 6,000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.
വരൾച്ചബാധിതമായ കർണാടകയിലെ മധ്യമേഖലയ്ക്ക് 5,300 കോടി രൂപ സഹായം നൽകുമെന്ന് നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഈ വർഷം മധ്യത്തോടെ നടക്കാനിരിക്ക കർണാടക നിയമസഭ തിരഞ്ഞടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഖ്യാപനമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. സംസ്ഥാനത്തെ കർഷകർക്കായി ബി ജെ പി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിക്കൊണ്ടിരിക്കേയാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി ആവാസ് യോജനയുടെ അടങ്കൽ തുക 66 ശതമാനം വർധിപ്പിച്ച് 79,000 കോടി രൂപയാക്കി. എല്ലാവർക്കും വാസയോഗ്യമായ വീടെന്ന ലക്ഷ്യം വെച്ചാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോവുന്നതെന്ന് വ്യക്തമാക്കിയ ധനമന്ത്രി കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കമെന്നും പറഞ്ഞു. ഭൂമിശാസ്ത്രം, ഭാഷകൾ, വിഭാഗങ്ങൾ എന്നിവയിലുടനീളം ഗുണനിലവാരമുള്ള പുസ്തകങ്ങളുടെ ലഭ്യത ഇതിലൂടെ ലഭ്യമാകും. ഇതിന് പുറമെ ഫിസിക്കൽ ലൈബ്രറികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ ഒരു വർഷത്തേക്ക് കൂടി നീട്ടുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ച് കേരളത്തിന് സന്തോഷം നല്‍കുന്ന പ്രഖ്യാപനമാണിത്. കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ ഇത്തരമൊരു ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. 2013-14 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിഹിതമായ 2.4 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ് റെയിൽവേയ്‌ക്ക് നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന 4.0 സർക്കാർ ആരംഭിക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. രാജ്യാന്തര അവസരങ്ങൾക്കായി യുവാക്കളെ നൈപുണ്യമാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications