കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2023: സ്വർണവും വെള്ളിയും പൊള്ളും; മൊബൈലിനും ടിവിക്കും വിലകുറയും, അറിയാം വില കൂടുന്നതും കുറയുന്നതും

ക്യാമറ പാർട്സിനിന്റെ കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചിട്ടുണ്ട്. ലിഥിയം ബാറ്ററികളുടെ തീരുവയും ഒഴിവാക്കിയിട്ടുണ്ട്,

Google Oneindia Malayalam News
Union Budget 2023: Heres What Will Be Cheaper And What Gets Costlier

ദില്ലി: കേന്ദ്ര ബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത് പ്രകാരം മൈബൊൽ ഫോൺ, ടിവി ക്യാമറ, ഇലക്ട്രിക് വാഹനങ്ങൾ, കളിപ്പാട്ടങ്ങൾക്കും സൈക്കിളു കാമറ പാർട്സ് എന്നിവയുടെ വിലകുറയും. ക്യാമറ പാട്സിന്റെ കസ്റ്റംസ് തീരുവ 13 ശതമാനമായാണ് കുറച്ചത്. ലിഥിയം ബാറ്ററികളുടെ തീരുവയും ഒഴിവാക്കിയിട്ടുണ്ട്, ഹീറ്റിംഗ് കോയിലിന്റെ തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചതോടെ ഇവയുടെ വിലയും കുറയും.

അതേസമയം ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയിട്ടുണ്ട്. ഇതോടെ സ്വര്‍ണം, വെള്ളി, വജ്രം, പ്ലാറ്റിനം എന്നിവയ്ക്ക് വില കുതിച്ചയുരും. സിഗരറ്റിനും വസ്ത്രങ്ങൾക്കും വില കൂടും. അതേസമയം ഇടത്തരക്കാർക്ക് ആശ്വാസം നൽകി കൊണ്ട് ബജറ്റിൽ ആദായ നികുതി പരിധി 5 ൽ ഏഴ് ലക്ഷമായി ഉയർത്തിയിട്ടുണ്ട്. എന്നാൽ പുതിയ ആദായ നികുതി സ്കീമിന് മാത്രമാണ് ഇത് ബാധകമാകുക.

പുതിയ വ്യവസ്ഥ പ്രകാരം മൂന്ന് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാണ് നികുതി. ആറ് ലക്ഷം മുതല്‍ 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി നൽകണം. ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരിക്കും നികുതി. ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസവും 16 ആയി കുറച്ചിട്ടുണ്ട്.

photo-2023-02-01-11-42-01-1675

അതേസമയം വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേം, ഊർജ സംരക്ഷണം എന്നിങ്ങനെ ഏഴ് മുൻഗണനാ വിഷയങ്ങൾക്ക് ഊന്നൽ നൽകിയുള്ളതാണ് ഇത്തവണത്തെ ബജറ്റ് എന്ന് ധനമന്ത്രി നിർമ്മല സീതാരാൻ പറഞ്ഞു. യുവാക്കളുടേയും സ്ത്രീകളുടേയും ഉന്നമനം ലക്ഷ്യം വെച്ചുള്ള പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനായി പ്രധാൻമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപന്റോട് കൂടി തൊഴിൽ പരിശീലനം നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വനിതകൾക്കും, പെൺകുട്ടികൾക്കുമായി മഹിള സമ്മാൻ സേവിംഗ്‌സും ബജറ്റിൽ പ്രഖ്യാപിച്ചു. ഇത് പ്രകാരം രണ്ട് ലക്ഷം രൂപയുടെ വരെ നിക്ഷേപം നടത്താനാകും. രണ്ട് വർഷത്തേക്ക് 7.5 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.

English summary
Union Budget 2023: Here's What Will Be Cheaper And What Gets Costlier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X