Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2023: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്..

ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് ബജറ്റ് അവതരിപ്പിക്കാന്‍ നിർമല എത്തിയത്. പട്ട് പോലെ തോന്നിപ്പിക്കുന്ന ചുവന്ന കവറില്‍ പൊതിഞ്ഞാണ് ടാബ് ലെറ്റുമായി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലേക്ക് പോയത്.

budget31

രാജ്യം ഉറ്റുനോക്കിയിരുന്ന ദിവസമായിരുന്നു ഇന്ന്. ഇന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതിരിപ്പിച്ചത്. വമ്പൻ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നത്. നിർമല സീതാരാമൻ തുടർച്ചയായി അഞ്ചാമത്തെ തവണയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അവർ ഇത്തവണ ബജറ്റ് പ്രസംഗം അവതരിപ്പിക്കാനെടുത്തത് 87 മിനിറ്റ് ആയിരുന്നു.

നിർമലയുടെ ബജറ്റ് പ്രസംഗ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. 2024ൽ അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റായിരുന്നു ഇത്. അതുകൊണ്ട് ആകാംക്ഷയോടെയാണ് രാജ്യം ബജറ്റ് അവതരണത്തിനായി കാത്തിരുന്നതും.

കഴിഞ്ഞ വര്‍ഷം 92 മിനിറ്റ്

കഴിഞ്ഞ വര്‍ഷം 92 മിനിറ്റ്

കഴിഞ്ഞ വര്‍ഷം 92 മിനിറ്റ് കൊണ്ടാണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. 2021ൽ ഒരു മണിക്കൂറും 50 മിനിറ്റും ആണ് അവർ സംസാരിച്ചത്. 2020-ൽ, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 40 മിനിറ്റും നീണ്ടു നിന്ന ബജറ്റ് പ്രസംഗം ആയിരുന്നു അവർ നടത്തിയത്. എല്ലാ റെക്കോഡുകളും തകർ‌ത്തുകൊണ്ടായിരുന്നു ആ പ്രസം​ഗം. തുടർച്ചയായി അഞ്ച് ബജറ്റ് അവതരിപ്പിക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആറാമത്തെ ധനമന്ത്രിയാണ് നിര്‍മല സീതാരാമന്‍. മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്‌ലി, പി ചിദംബരം, യശ്വന്ത് സിൻഹ,മൊറാർജി ദേശായി തുടങ്ങിയവരും തുടര്‍ച്ചയായി അഞ്ച് ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യ ബജറ്റ്...

ആദ്യ ബജറ്റ്...

2019ൽ ആയിരുന്നു അവർ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, മോദി 2.0 സർക്കാരിൽ, നിര്‍മലക്ക് ധനകാര്യ വകുപ്പ് നൽകി. 2019-ൽ ബജറ്റ് അവതരിപ്പിച്ച നിര്‍മല ഇന്ദിരാ ഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി.2014ൽ മോദി സർക്കാരിൽ ധനമന്ത്രാലയത്തിന്‍റെ ചുമതലയേറ്റ ശേഷം 2014-15 മുതൽ 2018-19 വരെ തുടർച്ചയായി അഞ്ച് ബജറ്റുകളാണ് ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. ജെയ്റ്റ്‌ലി ആരോ​ഗ്യ പ്രശ്നം നേരിട്ടതു കാരണം മന്ത്രാലയത്തിന്റെ അധിക ചുമതല വഹിച്ചിരുന്ന പിയൂഷ് ഗോയൽ 2019-20 ലെ ഇടക്കാല ബജറ്റ് അല്ലെങ്കിൽ വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ചിരുന്നു.

തുടർച്ചയായി അഞ്ച് ബജറ്റുകൾ

തുടർച്ചയായി അഞ്ച് ബജറ്റുകൾ

കോൺഗ്രസിന്‍റെ പി. ചിദംബരവും 2004-05 മുതൽ 2008-09 വരെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചിരുന്നു.നരസിംഹ റാവു സർക്കാരിന്റെ കാലത്ത് മൻമോഹൻ സിംഗിന് ധനകാര്യ വകുപ്പിന്റെ ചുമതല നൽകുകയും അദ്ദേഹം 1991-92 മുതൽ 1995-96 വരെയുള്ള ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്തു.

ഇത്തവണയും...

ഇത്തവണയും...

അതേസമയം, ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് ബജറ്റ് അവതരിപ്പിക്കാന്‍ നിർമല എത്തിയത്. പട്ട് പോലെ തോന്നിപ്പിക്കുന്ന ചുവന്ന കവറില്‍ പൊതിഞ്ഞാണ് ടാബ് ലെറ്റുമായി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലേക്ക് പോയത്. പരമ്പരാഗത ശൈലിയില്‍ ചുവന്ന സാരി ധരിച്ച് ചുവന്ന കവറില്‍ പൊതിഞ്ഞ ടാബ് ലെറ്റുമായിയാണ് അവർ എത്തിയത്.

മുമ്പ് ബ്രീഫ് കേസ്...

മുമ്പ് ബ്രീഫ് കേസ്...

മുമ്പ് ബ്രീഫ് കേസുമായാണ് ധനമന്ത്രിമാര്‍ ബജറ്റ് അവതരണത്തിന് എത്തിയിരുന്നത്. നിര്‍മല സീതാരാമന്‍ ആണ് ഇതിൽ മാറ്റം വരുത്തിയത്. പേപ്പര്‍ലെസ് ബജറ്റാണ് നിര്‍മല ഇത്തവണയും അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിനായി ഉപയോഗിക്കുന്ന ടാബ് ലെറ്റ് പൊതിഞ്ഞിരിക്കുന്ന ചുവന്ന കവറില്‍ സ്വര്‍ണനിറത്തിലുള്ള ദേശീയ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയെ കണ്ട ശേഷം നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിന് നേരിട്ട് പാര്‍ലമെന്റില്‍ എത്തി. 2019ലാണ് കൊളോണിയല്‍ പൈതൃകത്തിന്റെ ശേഷിപ്പ് എന്ന് വിശേഷിക്കുന്ന ബ്രീഫ് കേസ് നിര്‍മല മാറ്റിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആ മാറ്റം പിന്തുടർന്നു. രാജ്യം കോവിഡ് പിടിയിലമര്‍ന്ന 2021ലാണ് ആദ്യമായി പേപ്പര്‍ലെസ് ആയി ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+