Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് LIVE: ആദായ നികുതി പരിധിയില്‍ മാറ്റമില്ല; രാജ്യം കുതിപ്പിലെന്ന് ധനമന്ത്രി

കേന്ദ്ര ബജറ്റ് 2024-25

Feb 01, 2024, 6:27 pm IST

റെയിൽവേ വികസനത്തിൽ കേരളത്തോട് ഒരു തരത്തിലുള്ള അവഗണനയും ഇല്ലെന്ന് റെയിൽവേ മന്ത്രി
Feb 01, 2024, 6:16 pm IST

വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നതെന്നും പഴയ കാര്യം കോപ്പി പേസ്റ്റ് എന്ന രീതിയിലേക്കാണ് കാര്യങ്ങൾ വന്നതെന്നും ബാലഗോപാൽ
Feb 01, 2024, 6:05 pm IST

കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് നിരാശാജനകമാണെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ.
Feb 01, 2024, 5:45 pm IST

ദരിദ്രർ എങ്ങനെ ദരിദ്രരായി തുടരുന്നു എന്നത് ബജറ്റ് വെളിപ്പെടുത്തുന്നുവെന്ന വിമർശനവുമായി സിപിഐഎം
Feb 01, 2024, 5:25 pm IST

ഇതൊരു വ്യാജ വാഗ്‌ദാനങ്ങൾ നൽകുന്ന സർക്കാരാണെന്ന് ബജറ്റ് തെളിയിക്കുന്നതായി ഡൽഹി എഎപി മന്ത്രി അതിഷി.
Feb 01, 2024, 5:10 pm IST

ധനമന്ത്രിയെ അഭിനന്ദിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'ഇടക്കാല ബജറ്റ് ഒരു വികസിത 'ആത്മ-നിർഭർ' ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള വേഗത നൽകും. 140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകൾ നിറവേറ്റുന്ന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിക്ക് അഭിവാദ്യങ്ങൾ. ഈ ഇടക്കാല ബജറ്റ് എല്ലാ വിഭാഗങ്ങളുടെയും വികസനത്തിന് പ്രധാനമാണെന്ന് തെളിയിക്കും' അദ്ദേഹം പറഞ്ഞു.
Feb 01, 2024, 4:57 pm IST

അന്താരാഷ്‌ട്ര റേറ്റിങ് ഏജൻസികൾക്ക് ധനമന്ത്രിയുടെ മറുപടി. “ഞങ്ങൾ നേരത്തെ നൽകിയ സാമ്പത്തിക റോഡ്‌മാപ്പുമായി ചേരുക മാത്രമല്ല, ഞങ്ങൾക്ക് കൂടുതൽ മെച്ചപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്; റേറ്റിംഗ് ഏജൻസികൾ ഈ ലളിതമായ സന്ദേശം കണക്കിലെടുക്കണം” നിർമല സീതാരാമൻ പറഞ്ഞു.
Feb 01, 2024, 4:49 pm IST

10 വർഷത്തെ സാമ്പത്തിക പ്രകടനത്തെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് നിർമല സീതാരാമൻ
Feb 01, 2024, 4:36 pm IST

സാമൂഹിക നീതി, ആവശ്യമായ ഭരണ മാതൃക എന്നിവ ഉറപ്പിക്കുന്നതിനൊപ്പം ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ തുടങ്ങിയ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നിർമല സീതാരാമൻ
Feb 01, 2024, 4:33 pm IST

പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളിൽ ഊന്നൽ നൽകി ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസംഗം
Feb 01, 2024, 4:31 pm IST

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
Feb 01, 2024, 4:11 pm IST

ബജറ്റിനെ പ്രശംസിച്ച് മുൻ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. 'സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്കായി ബജറ്റിൽ ഏറെയുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ബജറ്റ്. ഈ ആളുകളെ മുകളിലേക്ക് ഉയർത്തുമ്പോൾ രാജ്യം മുഴുവൻ വളരുകയും പുരോഗതി പ്രാപിക്കുകയും ചെയ്യുന്നു എന്നതാണ് ബജറ്റിന്റെ തത്വശാസ്ത്രം. ഞാൻ ഈ സർക്കാരിനൊപ്പം വളരെക്കാലമായി പ്രവർത്തിച്ചിട്ടുണ്ട്. ബജറ്റ് പുരോഗമനപരമാണ്.' അദ്ദേഹം അഭിപ്രായപ്പെട്ടു.
Feb 01, 2024, 3:44 pm IST

ബിജെപി കർഷകരെ ദ്രോഹിക്കുകയാണെന്നും കോൺഗ്രസ് ആരോപണം
Feb 01, 2024, 3:33 pm IST

സർക്കാരിന്റെത് നിഷേധാത്മക നിലപാടാണെന്ന് കോൺഗ്രസ്, യഥാർത്ഥ വരുമാനം കുറഞ്ഞുവെന്നും അവകാശവാദം
Feb 01, 2024, 3:19 pm IST

ഇടക്കാല ബജറ്റ് വാചകമടി മാത്രമെന്ന് പ്രതിപക്ഷം. മോദി സര്‍ക്കാരിന്റെ യാത്രയയപ്പ് ബജറ്റാണെന്ന് സമാജ് വാദി പാര്‍ട്ടി.
Feb 01, 2024, 3:18 pm IST

കേന്ദ്രം പ്രശ്‌നങ്ങളെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥ്. സാധാരണക്കാര്‍ക്കോ, തൊഴിലിനോ, കൃഷിക്കോ, സ്ത്രീകള്‍ക്കോ വേണ്ട യാതൊന്നും ഇടക്കാല ബജറ്റില്‍ ഇല്ലെന്നും സുപ്രിയ
Feb 01, 2024, 2:59 pm IST

പറഞ്ഞതും ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസമെന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി പ്രിയങ്ക ചതുര്‍വേദി. ദരിദ്രര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്കായി യാതൊന്നും ബജറ്റില്‍ ഇല്ലെന്നും പ്രിയങ്ക ചതുര്‍വേദി.
Feb 01, 2024, 2:27 pm IST

ബജറ്റിനെ പ്രശംസിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനുമായി ധാരാളം പദ്ധതികള്‍ പ്രഖ്യാപിച്ചെന്നും ഫട്‌നാവിസ്‌
Feb 01, 2024, 1:50 pm IST

ബജറ്റില്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി. ജനങ്ങളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാനുള്ളതായിരുന്നു ബജറ്റെന്നും ചൗധരി
Feb 01, 2024, 1:48 pm IST

ബജറ്റ് പൊള്ളയാണെന്ന് ശിരോമണി അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ക്ക് എന്നിവര്‍ക്കുള്ളതൊന്നും ബജറ്റില്‍ ഇല്ല. ജൂലായില്‍ വീണ്ടും ബജറ്റുണ്ടാവുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ധാര്‍ഷ്ട്യമാണെന്നും ഹര്‍സിമ്രത് കൗര്‍ പറഞ്ഞു.
Feb 01, 2024, 1:46 pm IST

പത്ത് വര്‍ഷത്തിനിടെ പത്ത് കോടി പേര്‍ക്കാണ് വീട് ലഭിച്ചതെന്ന് ബിജെപി എംപി മനോജ് തിവാരി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി പേര്‍ക്ക് കൂടി വീട് ലഭിക്കുമെന്നും തിവാരി.
Feb 01, 2024, 1:25 pm IST

യുവ ഇന്ത്യയുടെ ആഗ്രഹങ്ങളുടെ പ്രതിഫലനമാണ് ഈ ബജറ്റെന്ന് പ്രധാനമന്ത്രി. സുപ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായി. റിസര്‍ച്ചിനും, അതുപോലെ നൂതന ആശയങ്ങള്‍ക്കുമായി ഒരു ലക്ഷം കോടി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി.
Feb 01, 2024, 1:19 pm IST

ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതികളുടെ തുടര്‍ച്ചയുണ്ടാവുമെന്ന ആത്മവിശ്വാസം ബജറ്റിലുണ്ട്. നൂതനവും, എല്ലാ കാര്യങ്ങളും അടങ്ങിയതാണ് ബജറ്റ്. 2047ഓടെ രാജ്യത്തെ വികസിതമാക്കുമെന്ന ഉറപ്പാണ് ബജറ്റ് നല്‍കുന്നതെന്ന് മോദി.
Feb 01, 2024, 12:56 pm IST

വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പാണ് ബജറ്റ് എന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ജയ് അനുശാന്തന്‍ പദ്ധതിയാണ് ഏറ്റവും വലിയ പ്രഖ്യാപനമെന്നും പ്രധാന്‍
Feb 01, 2024, 12:39 pm IST

ബജറ്റ് നിരാശാജനകമെന്ന് ശശി തരൂര്‍. സമ്പദ് ഘടനയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കാര്യങ്ങളൊന്നും ബജറ്റില്‍ ഇല്ല. ബജറ്റ് പ്രസംഗത്തിലെ തന്നെ ഏറ്റവും ഹ്രസ്വമായ ഒന്നാണ് ഇപ്പോഴത്തേത്. ഭരണനേട്ടമെന്ന പേരില്‍ കാമ്പില്ലാത്ത കാര്യങ്ങളാണ് ധനമന്ത്രി പറഞ്ഞതെന്നും തരൂര്‍
Feb 01, 2024, 12:36 pm IST

ഇടക്കാല ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍
Feb 01, 2024, 12:35 pm IST

വികസിത ഭാരതത്തിന് ഉള്ളതെല്ലാം ഇടക്കാല ബജറ്റിലുണ്ടെന്ന് കേന്ദ്ര മന്ത്രി വികെ സിംഗ്. ബജറ്റില്‍ പറഞ്ഞതെല്ലാം സമ്പദ് ഘടനയെ ശക്തിപ്പെടുത്താനുള്ളതാണെന്നും മന്ത്രി
Feb 01, 2024, 12:30 pm IST

ബജറ്റ് പ്രതീക്ഷ നല്‍കുന്നതെന്ന് രാജ്‌നാഥ് സിംഗ്

പ്രോത്സാഹജനകമായ ബജറ്റെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 2047 ഓടെ വികസിത രാഷ്ട്രമാകുക എന്ന ലക്ഷ്യം കൈവരിക്കുമെന്ന് തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട് എന്നും രാജ്‌നാഥ് സിംഗ്
Feb 01, 2024, 12:22 pm IST

ബജറ്റ്: വിമര്‍ശനവുമായി കോണ്‍ഗ്രസ്

വോട്ട് മുന്നില്‍ക്കണ്ടുള്ള ബജറ്റെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി
Feb 01, 2024, 12:20 pm IST

ബജറ്റ്: ദിശാബോധമുള്ള ബജറ്റ്‌

ദിശാബോധമുള്ള ബജറ്റെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും ക്ഷേമം പ്രതീക്ഷിച്ചുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. അത് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടെന്നും മുരളീധരന്‍
READ MORE

കേന്ദ്ര ബജറ്റ് 2024- രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റ് ഇന്ന് കേന്ദ്ര ധന വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ പാർലമെന്റില്‍ അവതരിപ്പിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍ നിർത്തിയുള്ള ഇടക്കാല ബജറ്റ് ആയതിനാല്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി കുറയ്ക്കുന്നതിനും കൃഷിക്കും ഗ്രാമീണ മേഖലകൾക്കും പിന്തുണ നൽകുന്നതിനുമുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചേക്കും.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബജറ്റ് എന്ന പ്രത്യേകതയും ഈ ഇടക്കാല ബജറ്റിനുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സമഗ്ര ബജറ്റ് പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം അവതരിപ്പിക്കും. ജൂലൈയില്‍ ആയിരിക്കും സമഗ്ര ബജറ്റിന് സാധ്യത. സാമ്പത്തിക ബാധ്യതകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതാണ് ഇടക്കാല ബജറ്റ്.

അതിനാല്‍ തന്നെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെയുള്ള ചെലവുകളും വരുമാനവും ആണ് ഇടക്കാല ബജറ്റില്‍ ഉള്‍പ്പെടുത്തുക. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. രാഷ്ട്രപതി ഭവനില്‍ എത്തി പ്രസിഡന്റ് ദ്രൗപദി മുര്‍മുവിനെ കണ്ട ശേഷമാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+