ആദായ നികുതി ഇളവിനുളള പരിധി ഇനി 75000: 7 ലക്ഷം വരെ 5 ശതമാനം നികുതി
രാജ്യത്തെ നികുതി ഘടനയില്‍ പരിഷ്കാരങ്ങള്‍ വരുത്തി മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ്. പുതിയ നികുതി സമ്പ്രദായത്തിന്റെ ഭാഗമായിട്ടുള്ളവർക്കുള്ള ആദായ നികുതി ഇളവിനുളള പരിധി 75000 ആക്കി ഉയർത്തിയതാണ് പ്രധാനമാറ്റം. നേരത്തെ ഇത് 50000 ആയിരുന്നു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി സ്വീകരിക്കില്ല.

ആദായനികുതി സ്ലാബിലും നേരിയ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പുതിയ സ്കീമിലേക്ക് വരുന്നവരില്‍ മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി നല്‍കേണ്ടതില്ല. നേരത്തേയും ഈ വിഭാഗത്തില്‍ നികുതി ഉണ്ടായിരുന്നില്ല. എന്നാല്‍ മൂന്ന് മുതല്‍ ആറ് ലക്ഷം വരെ വരുമാനമുള്ളവർക്ക് 5 ശതമാനം എന്നതായിരുന്നു നേരത്തേയുണ്ടായിരുന്ന സ്ലാബ്. എന്നാല്‍ പുതിയ ബജറ്റില്‍ ഇത് മൂന്ന് മുതല്‍ ഏഴ് ലക്ഷം വരെ വരുമാനമുള്ളവർക്ക് എന്നാക്കി മാറ്റി.
സ്റ്റാന്റേര്‍ഡ് ഡിഡക്ഷൻ ഉയര്‍ത്തിയതോടെ 3.75 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ നിലവിൽ ആദായ നികുതി അടക്കേണ്ടി വരില്ല. ഏഴ് ലക്ഷം മുതൽ 10 ലക്ഷം വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ 10 ശതമാനം നികുതിയാണ് നൽകേണ്ടത്. 10 മുതൽ 12 ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ 15 ശതമാനം നികുതിയടക്കണം. 15 ലക്ഷത്തിന് മുകളിലാണ് ശമ്പളമെങ്കില്‍ അടക്കേണ്ട നികുതി 30 ശതമാനമാണ്.
പുതിയ നികുതി ഘടനസ്വീകരിച്ചവര്‍ക്കാണ് ഈ ഇളവുകളെല്ലാം. പഴയ സ്‌കീമിലുള്ളവര്‍ക്ക് നിലവിലെ സ്ലാബ് തുടരും. അതേസമയം കേന്ദ്ര സർക്കാർ കോർപറേറ്റ് നികുതി കുറച്ചു. വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് നികുതി 35 ശതമാനമായിട്ടാണ് കുറച്ചത്.
അതേസമയം, കേരളത്തെ സംബന്ധിച്ച് ബജറ്റ് പൂർണ്ണമായും നിരാശാജനകമാണ്.പ്രതീക്ഷിക്കപ്പെട്ട എംയിസ് പോലും ലഭിച്ചില്ല. പ്രളയ ദുരിതം നേടാനുള്ള സഹായ പദ്ധതികൾ പ്രഖ്യാപിച്ചപ്പോഴുള്ള പട്ടികയിൽ കേരളമുണ്ടായില്ല. ബിഹാർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെ മാത്രമാണ് പദ്ധതിക്കായി കേന്ദ്ര സർക്കാർ പരിഗണിച്ചത്. അടുത്ത കാലത്തായി കേരളം വലിയ രീതിയിലുള്ള പ്രളയക്കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കെയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള ഈ അവഗണന.
പ്രളയ ദുരിതം നേരിടാന്‍ ബീഹാറിന് 11500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചത്. അസമിനും ഹിമാചലിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം നിയന്ത്രിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കുമായി നേപ്പാളിലേതിന് സമാനമായ രീതിയിലുള്ള പദ്ധതിയാണ് നടപ്പിലാക്കുക. 'ബിഹാറിനായി 11,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സാമ്പത്തിക സഹായം ഞങ്ങളുടെ സർക്കാർ നൽകും' കേന്ദ്ര മന്ത്രി പറഞ്ഞു.












Click it and Unblock the Notifications