കേന്ദ്ര ബജറ്റ് 2024 : സഹകരണ മേഖലയ്ക്ക് പ്രത്യേക പദ്ധതി,നാഷണല്‍ കോ ഓപ്പറേഷന്‍ പോളിസി നിലവില്‍ വരും
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുകയാണ്. തൊഴില്‍, മധ്യമര്‍ഗ, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് പരിഗണന നല്‍കിക്കൊണ്ടുള്ള ബജറ്റാണെന്നും ഉത്പാദന ക്ഷമത, ജോലി, സാമൂഹിക നീതി, നഗരവികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ പരിഷ്‌ക്കാരങ്ങള്‍ എന്നിവയ്ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ബജറ്റിൽ സഹകരണ മേഖലയ്ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു , നാഷണല്‍ കോ ഓപ്പറേഷന്‍ പോളിസി നിലവില്‍ വരും എന്ന് മന്ത്രി പറഞ്ഞു.

പി എം ആവാസ് യോജന പ്രകാരം രണ്ട് കോടി വീടുകൾ കൂടി നിർമ്മിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. നഗര ഭവന പദ്ധതിക്കായി അടുത്ത അഞ്ച് വർഷത്തേക്ക് 2.2 ലക്ഷം കോടി രൂപ കേന്ദ്രവിഹിതമായി നീക്കിവെച്ചതായി ധനമന്ത്രി പറഞ്ഞു.
മോദിയുടെ നേതൃത്വത്തിൽ ജനങ്ങൾ വീണ്ടും വിശ്വാസമർപ്പിച്ചത് കൊണ്ടാണ് ബി ജെ പി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതെന്നും ആഗോള സമ്പദ്ഘടന പ്രശ്നങ്ങൾ നേരിടുന്നുവെന്നും മന്ത്രി പറഞ്ഞു. പണപ്പെരുപ്പം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് പ്രധാനമന്ത്രി നേരിടുന്നത്. എന്നാൽ സുശക്തമായ സമ്പദ്ഘടനയോടെ ഇന്ത്യ വളർച്ചയുടെ പാതിയിലാണ്. പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്നും ഗരീബ് കല്യാൺ യോജന അഞ്ച് വർഷം കൂടി നീട്ടിയത് വഴി 80 കോടി ജനങ്ങൾ പ്രയോജനം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications