ഡെയ്‌ലിഹണ്ടിനൊപ്പം തുടരൂ.. കേന്ദ്ര ബജറ്റ് സംബന്ധിച്ച വാർത്തകള്‍ തത്സമയം അറിയൂ..
ഡല്‍ഹി: കേന്ദ്ര സർക്കാറിന്റെ 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമന്‍ ഫെബ്രുവരി 1 ന് രാവിലെ 11 മണിക്ക് പാർലമെൻ്റിൽ അവതരിപ്പിക്കും. ഈ വർഷാവസാനം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ ചുമതലയേൽക്കുന്നതുവരെ സർക്കാരിൻ്റെ സാമ്പത്തിക രൂപരേഖയായി മാറുന്നതായിരിക്കും ഈ ഇടക്കാല ബജറ്റ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റ് എന്ന നിലയില്‍ ബജറ്റ് ജനപ്രിയമായിരിക്കുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ നിർണ്ണായകമാകുന്ന വമ്പന്‍ പ്രഖ്യാപനങ്ങളും ഇടക്കാല ബജറ്റില്‍ ഉണ്ടായേക്കും. തിരഞ്ഞെടുപ്പ് വരേയുള്ള ഹ്രസ്വകാല സാമ്പത്തിക പദ്ധതി എന്നതിനേക്കാള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെക്കുന്ന പ്രഖ്യാപനങ്ങളായിരിക്കും ബജറ്റില്‍ കൂടുതലായും ഉണ്ടായിരിക്കുക.

ജനുവരി 31-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 9 വരെ നീണ്ടുനിൽക്കും. സാമ്പത്തിക സർവേ, മുൻവർഷത്തെ രാജ്യത്തിൻ്റെ സാമ്പത്തിക പ്രകടനത്തിൻ്റെ സമഗ്രമായ വിശകലനം എന്നിവയ്ക്ക് പുറമെ ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പ്രഖ്യാപനമായ കേന്ദ്ര ബജറ്റ് ഉൾപ്പെടെയുള്ള നിർണായക റിപ്പോർട്ടുകളുടെ അവതരണവും ഈ സമ്മേളന കാലയളവിൽ നടക്കും.
ഡെയ്‌ലിഹണ്ട് എല്ലാ വർഷവും ബജറ്റ് അവതരണം തത്സമയം വായനക്കാരിലേക്ക് എത്തിക്കാറുണ്ട്. ഈ വർഷവും കൂടുതല്‍ മികവോടെ അത് തുടരും. ബജറ്റ് സംബന്ധിച്ച എല്ലാ വിവരങ്ങളും തത്സമയം അറിയാൻ ഡെയ്‌ലിഹണ്ടിനൊപ്പം തുടരുക. രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവുകള്‍ വർധിപ്പിക്കാൻ ഇത് വായനക്കാരെ സഹായിക്കും.












Click it and Unblock the Notifications