Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐയിൽ 'പുലിയാവാൻ ഇന്ത്യ, ബജറ്റിൽ 500 കോടി; സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സീറ്റ്

ഡൽഹി: കേന്ദ്രബജറ്റിൽ വിദ്യാഭ്യാസ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഐഐ വിദ്യാഭ്യാസത്തിന് മൂന്ന് സെന്റുകൾ സ്ഥാപിക്കുമെന്നും എഐ വികസനത്തിന് 500 കോടി നിക്ഷേപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഐഐടികളിലും മെഡിക്കൽ കോളേജുകളിലും സീറ്റ് വർധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ജിജ്ഞാസയും ശാസ്ത്രബോധവും വളർത്തുന്നതിനായി സ്‌കൂളുകളിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കും. വിദ്യാർത്ഥികൾക്ക് സ്വന്തം ഭാഷയിൽ കാര്യങ്ങൾ മനസിലാക്കുന്നതിന് ഭാരതീയ ഭാഷാ പുസ്തക പദ്ധതിയും നടപ്പാക്കും. എല്ലാ സർക്കാർ ഹയർസെക്കന്ററി സ്കൂളുകളിലും ബ്രോഡ്ബാന്റ് കണക്ഷൻ അനുവദിക്കും.

nirma-

ഐഐടികളിൽ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തും. കൂടുതൽ സീറ്റുകൾ അനുവദിക്കും. വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ 10 വർഷമായി രാജ്യത്തെ 23 ഐഐടികളിൽ 100 ശതമാനം വർധനവാണ് ഉണ്ടായതെന്നും ധനമന്ത്രി പറഞ്ഞു. സർക്കാർ മെഡിക്കൽ കോളേജുകളിൽ 75000ത്തോളം സീറ്റുകൾ അടുത്ത വർഷത്തോടെ വർധിപ്പിക്കും. ആഗോള വൈദഗ്ധ്യവും പങ്കാളിത്തവും ഉപയോഗിച്ച് നൈപുണ്യത്തിനായി അഞ്ച് നാഷണൽ സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ബജറ്റില്‍ അങ്കണവാടികൾക്കായി പ്രത്യേക പദ്ധതിയും ധനമന്ത്രി അവതരിപ്പിച്ചു. അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായുള്ള പോഷകാഹാരപദ്ധതിയാണ് നടപ്പാക്കുക.

ടൂറിസം മേഖലയ്ക്കും ബജറ്റിൽ ഊന്നൽ ലഭിച്ചു. സ്വകാര്യ പങ്കാളിത്തതോടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ ആരംഭിക്കും. വിനോദസഞ്ചാര മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കുകയെന്നും മന്ത്രി അറിയിച്ചു.

കാർഷിക മേഖലയ്ക്കും വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജനയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 1.7 കോടി കർഷകർക്ക് പദ്ധതി സഹായകരമാകും. കാർഷിക ഉത്പാദന ക്ഷമത വർധിപ്പിക്കാനും പഞ്ചായത്ത് തലത്തിൽ സംഭരണം വർധിപ്പിക്കാനും ഇത് സഹായിക്കും. വിള വൈവിധ്യവല്‍ക്കരണം, ജലസേചന സൗകര്യങ്ങള്‍, വായ്പ ലഭ്യത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പിഎം കിസാന്‍ ആനുകൂല്യം വര്‍ധിപ്പിക്കും.അത്യുത്പാദനശേഷിയുള്ള വിത്തുകൾക്കായി പ്രത്യേക ദൗത്യം ആരംഭിക്കും. കൂടാതെ പരുത്തി ഉത്പാദനക്ഷമത വർധിപ്പിക്കാനും പദ്ധതികൾ തുടങ്ങും. ഇതിനായി പഞ്ചവത്സര പദ്ധതിയാണ് നടപ്പാക്കുക. കർഷകർക്ക് ഹ്രസ്വകാല വായ്പകൾ ലഭിക്കാൻ കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകും. വായ്പ പരിധി 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+