Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് 2025: ബിഹാറിന് ഇത്തവണയും വാരിക്കോരി കൊടുത്ത് നിര്‍മല; വിപുലമായ പദ്ധതികള്‍

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിലും ബിഹാറിന് അകമഴിഞ്ഞ പിന്തുണ. ഇന്നത്തെ ബജറ്റില്‍ ബിഹാറിനായി നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയിരിക്കുന്നത്. ബിഹാറില്‍ ഒരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ് സ്ഥാപിക്കും എന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കിഴക്കന്‍ മേഖലയിലുടനീളമുള്ള ഭക്ഷ്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കും.

ഇത് കര്‍ഷകരെ സഹായിക്കുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മൂല്യം കൂട്ടുന്നതിലൂടെ മികച്ച വരുമാനം ഉറപ്പിക്കാനാകും. രണ്ടാമതായി അത് മേഖലയിലെ യുവാക്കള്‍ക്ക് നൈപുണ്യവും സംരംഭകത്വവും തൊഴിലവസരങ്ങളും സൃഷ്ടിക്കും എന്നും നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടു. മഖാനയുടെ ഉല്‍പ്പാദനം, സംസ്‌കരണം, മൂല്യവര്‍ദ്ധന, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് മഖാന ബോര്‍ഡ് സ്ഥാപിക്കും.

Union Budget 2025

ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെ എഫ്പിഒകളായി സംഘടിപ്പിക്കും. ബോര്‍ഡ് മഖാന കര്‍ഷകര്‍ക്ക് കൈത്താങ്ങും പരിശീലന പിന്തുണയും നല്‍കും. കൂടാതെ എല്ലാ പ്രസക്തമായ സര്‍ക്കാര്‍ പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റില്‍ സഹായമുണ്ട്.

പട്ന വിമാനത്താവളത്തിന്റെ വിപുലീകരണവും നാല് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ബിഹ്തയില്‍ ഒരു ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളവും സ്ഥാപിക്കുമെന്ന് നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ബീഹാറിലെ മിഥിലാഞ്ചല്‍ മേഖലയിലെ വെസ്റ്റേണ്‍ കോസി കനാല്‍ ഇആര്‍എം പദ്ധതിക്ക് കീഴില്‍ 50,000 ഹെക്ടറിലധികം ഭൂമിയില്‍ കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന സാമ്പത്തിക സഹായവും ധനമന്ത്രി നിര്‍ദ്ദേശിച്ചു.

ബജറ്റ് അവതരിപ്പിക്കാന്‍ മധുബനി ആര്‍ട്ട് പ്രിന്റ് സാരി ധരിച്ചാണ് മന്ത്രി പാര്‍ലമെന്റില്‍ എത്തിയത്. ബീഹാറിലെ മിഥില മേഖലയിലാണ് മധുബനി കലയുടെ ഉത്ഭവം. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലും ബിഹാറിന് വലിയ പാക്കേജാണ് കേന്ദ്രം അനുവദിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം 26,000 കോടി രൂപ പ്രഖ്യാപിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നതിനാല്‍ നിതീഷ് കുമാറിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ചേര്‍ന്ന് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+