കേന്ദ്ര ബജറ്റ് 2025; കാൻസർ മരുന്നുകൾക്ക് വിലകുറയും, മൊബൈൽ ബാറ്ററിക്കും..വിലകുറയുന്നവ അറിയാം
36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ. കാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങളുടെ മരുന്നുകളും ഇവയിൽ ഉൾപ്പെടും. അതേസമയം ആറ് ജീവൻരക്ഷാ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്.
കഴിഞ്ഞ ബജറ്റിൽ, ട്രാസ്റ്റുസുമാബ്, ഒസിമെർട്ടിനിബ്, ദുർവാലുമാബ് എന്നീ മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി സർക്കാർ ഒഴിവാക്കിയിരുന്നു. മാത്രമല്ല ജി എസ് ടി നിരക്കിലും കുറവുവരുത്തിയിരുന്നു. അതേസമയം മൊബൈല്‍ ഫോണുകള്‍ക്കും വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതായി മന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾക്കും വിലകുറയും.

അതിനിടെ ആദായനികുതിയിലും ബജറ്റിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്കാണ് ഇളവ് പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഇത്രയും വലിയ ഇളവ് പ്രഖ്യാപിക്കുന്നത്. വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വളരെ പ്രതീക്ഷയോടെയാണ് ആദായ നികുതിയുമായ ബന്ധപ്പെട്ട പ്രഖ്യാപനം ആളുകൾ ഉറ്റുനോക്കിയിരുന്നത്. 10 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് ആദായ നികുതിയിൽ ഇളവ് വരുത്തിയേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. നിലവിൽ പുതിയ ആദായനികുതി വ്യവസ്ഥ പ്രകാരം 7.75 ലക്ഷം വാർഷിക ശമ്പളമുള്ളവർക്ക് ആദായനികുതി ബാധ്യത ഇല്ല.അതുകൊണ്ട് തന്നെ 10 ലക്ഷം വരെ ഇളവിനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയത്. എന്നാൽ 12 ലക്ഷം വരെ വരുമാന പരിധി ഉയർത്തി ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയത്. പ്രഖ്യാപനം മധ്യവർഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരുന്നത്.
അടിസ്ഥാന നികുതി പരിധിയിലും ഇളവ് ഉണ്ട്. നിലവിൽ 3 ലക്ഷം രൂപ വരുമാനം ഉള്ളവർക്ക് നികുതി ബാധ്യത ഉണ്ട്. നേരത്തേ ഇത് 2.50 ലക്ഷമായിരുന്നു. പുതിയ ബജറ്റിൽ 3 ലക്ഷമെന്നത് 4 വരെയായി ഉയർത്തി. പുതിക്കിയ സ്ലാബ് പ്രകാരം 4-8 ലക്ഷം വെരെയുള്ളവർക്ക് അഞ്ച് ശതമാനം നികുതിയു 8-12 ലക്ഷം വരെയുള്ളവർക്ക് 10 ശതമനം നികുതിയുമാണ് ഉണ്ടാകുക. 12-16 ലക്ഷത്തിന് 15 ശതമാനം, 16-20 ലക്ഷം വരെയുള്ളവർക്ക് 20 ശതമാനം,
20-24 ലക്ഷം വരെയുള്ളവർക്ക് 25 ശതമാനം, 25ന് മുകളില്‍ ഉള്ളവർക്ക് 30 ശതമാനം എന്നിങ്ങനെയാണ് നൽകേണ്ടത്. അതേസമയം ആദായ നികുതി അടക്കുന്നതിലെ കാലതാമസത്തിന് ശിക്ഷ ഇളവില്ലെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
Download











Click it and Unblock the Notifications