കേന്ദ്ര ബജറ്റ് 2025: കാർഷിക മേഖലയ്ക്കായി ധൻധാന്യ കൃഷി യോജന; കർഷകരുടെ വായ്പാ പരിധി 5 ലക്ഷമാക്കി ഉയർത്തി
ഡൽഹി: കേന്ദ്രബജറ്റിൽ കര്‍ഷകര്‍ക്കായി വിപുലമായ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 1.7 കോടി കർഷകർക്ക് പദ്ധതി സഹായകരമാകും. കാർഷിക ഉത്പാദന ക്ഷമത വർധിപ്പിക്കാനും പഞ്ചായത്ത് തലത്തിൽ സംഭരണം വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നും ധമന്ത്രി വ്യക്തമാക്കി.
കർഷകർക്ക് വേണ്ടി നിരവധി അവസരങ്ങൾ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ആഗോള സമ്പ്രദായങ്ങൾ ഇതിൽ ഉൾപ്പെടും. പയറുവർഗങ്ങൾക്ക് വേണ്ടി മാത്രം പ്രത്യേക പദ്ധതികൾ ആരംഭിക്കും. തുവര, ഉഴുന്ന്, മൂസർ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തു വരുമാനം ഉയർന്നതോടെ പഴവർഗങ്ങളുടെ ഉപഭോഗവും വർധിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുമായി ചേർന്ന് മേഖലയിലെ കർഷകരുടെ വരുമാനം ഉയർത്താനുള്ള നടപടി സ്വീകരിക്കും. മഖാന കർഷകരുടെ ഉന്നമനത്തിനായി ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കും. മഖാന കർഷകർക്കായി ബോർഡിന് കീഴിൽ പരിശീലനം സംഘടിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിള വൈവിധ്യവല്‍ക്കരണം, ജലസേചന സൗകര്യങ്ങള്‍, വായ്പ ലഭ്യത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പിഎം കിസാന്‍ ആനുകൂല്യം വര്‍ധിപ്പിക്കും.അത്യുത്പാദനശേഷിയുള്ള വിത്തുകൾക്കായി പ്രത്യേക ദൗത്യം ആരംഭിക്കും. കൂടാതെ പരുത്തി ഉത്പാദനക്ഷമത വർധിപ്പിക്കാനും പദ്ധതികൾ തുടങ്ങും. ഇതിനായി പഞ്ചവത്സര പദ്ധതിയാണ് നടപ്പാക്കുക. കർഷകർക്ക് ഹ്രസ്വകാല വായ്പകൾ ലഭിക്കാൻ കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകും. വായ്പ പരിധി 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ആഗോളതലത്തിൽ മത്സ്യകൃഷിയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകൾക്ക് ചുറ്റുമുള്ള മത്സ്യബന്ധനത്തെ പിന്തുണയ്ക്കുന്നതിന് സർക്കാർ പ്രത്യേക ചട്ടക്കൂട് സ്ഥാപിക്കും. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിക്കായി 60,000 കോടി വിലയിരുത്തും', ധനമന്ത്രി വ്യക്തമാക്കി.
അതേസമയം കനത്ത പ്രതിപക്ഷ ബഹളത്തോടെയായിരുന്നു ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. കുംഭമേള അപകടം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലും സീറ്റിലും ഇരുന്ന് പ്രതിഷേധിച്ചതോടെ സ്പീക്കർ ഇടപെട്ടു. വിഷയങ്ങൾ ചർച്ച ചെയ്യാൻ ബജറ്റ് അവതരണത്തിന് ശേഷം സമയം അനുവദിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപോയി. അതേസമയം പ്രതിപക്ഷ ബഹളം വകവെയ്ക്കാതെ ധനനമന്ത്രി ബജറ്റ് അവതരണം തുടർന്നു. വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് ഇത്തവണത്തെ ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി
Download











Click it and Unblock the Notifications