ബജറ്റിനു മുന്‍പായി അല്പം 'മധുരം'; ഹല്‍വ വിളമ്പുന്നത് ധനമന്ത്രി: ഹല്‍വ സെറിമണിയുടെ പ്രാധാന്യം അറിയാം
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ജനത. മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റില്‍ എന്തൊക്കെ സര്‍പ്രൈസുകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന ആകാംക്ഷയിലാണ് സാധാരണക്കാര്‍.
ഒരേ സമയം കുറേപ്പെരെ സന്തോഷിപ്പിക്കുകയും അതുപോലെ നിരാശപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്ര ബജറ്റ് അവതരണത്തിനു പിന്നില്‍ വലിയ കഠിനാദ്ധ്വാനമുണ്ട്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം നൂറിലേറെ പേരാണ് ബജറ്റ് തയാറാക്കുന്നതിനും അത് അച്ചടിക്കുന്നതിനും മറ്റുമായി പരിശ്രമിക്കുന്നത്.

കേന്ദ്ര ബജറ്റിന് മുന്നോടിയായി എല്ലാ വര്‍ഷവും പാര്‍ലമെന്റില്‍ നടക്കുന്ന വ്യത്യസ്തമായ ചടങ്ങാണ് 'ഹല്‍വ സെറിമണി'. മാസങ്ങളോളം നീളുന്ന ബജറ്റ് തയാറാക്കല്‍ പ്രക്രിയ ഹല്‍വ സെറിമണി ചടങ്ങോടെയാണ് പൂര്‍ത്തിയാകുന്നത്. ബജറ്റ് തയാറാക്കുന്നതിലും അതിനുള്ള വിവരങ്ങള്‍ സമാഹരിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ആദരമാണ് ഈ ചടങ്ങ്.
പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലുള്ള ധനകാര്യ മന്ത്രാലയത്തിലാണ് ആചാരപരമായ ഈ ചടങ്ങ് നടക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് മധുരം തയാറാക്കി സഹപ്രവര്‍ത്തകര്‍ക്ക് വിളമ്പുന്നത്. സഹമന്ത്രി പങ്കജ് ചൗധരി ഉള്‍പ്പെടെ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
ധനമന്ത്രി മുതല്‍ ബജറ്റ് തയ്യാറാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാര്‍ക്കുമുള്ള നന്ദി പ്രകടനം കൂടിയാണ് ഈ മധുരം പങ്കിടല്‍.
ഹല്‍വ ചടങ്ങില്‍ ധനമന്ത്രി ഒരു വലിയ ചട്ടിയില്‍ ഹല്‍വ തയാറാക്കി വിളമ്പിക്കൊടുക്കുകയും സഹമന്ത്രിമാരും ഉദ്യോഗസ്ഥരും എല്ലാവരും ഒരുമിച്ചുചേര്‍ന്ന് കഴിക്കുകയും ചെയ്യും. അതിനുശേഷം ബജറ്റിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നതിനായി ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് വരെ ബജറ്റ് തയാറാക്കുന്നതിലും അച്ചടിയിലും നേരിട്ട് പങ്കാളികളാകുന്ന ഉദ്യോഗസ്ഥരെ ധനമന്ത്രാലയത്തിന്റെ നോര്‍ത്ത് ബ്ലോക്കിലെ ബേസ്മെന്റില്‍ 10 ദിവസത്തേക്ക് താമസിപ്പിക്കും.
ബജറ്റ് തയാറാക്കുന്നതില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ഈ ക്വാറന്റീന് കാലയളവില്‍ പുറംലോകവുമായി യാതൊരു ബന്ധവും അനുവദിക്കില്ല. ഇവര്‍ക്ക് പുറത്തുപോകാന്‍ അനുവാദമുണ്ടാകില്ല. ഫോണ്‍, സമൂഹ മാധ്യമങ്ങള്‍, ഇ-മെയില്‍ എന്നിവ വഴി ആരുമായും ആശയവിനിമയം നടത്താന്‍ പാടില്ല. ഇവരുടെ ചലനങ്ങളും സിസിടിവികളിലൂടെ സൂക്ഷ്മമായി നിരീക്ഷിക്കും. അടുത്ത കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ പോലും ഈ ദിവസങ്ങളില്‍ സാധിക്കില്ല. സന്ദര്‍ശകരെയും അനുവദിക്കില്ല. അതായത് ജീവനക്കാര്‍ക്ക് പുറംലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കും.
വിവര ചോര്‍ച്ച തടയാന്‍ ഇലക്ട്രോണിക് ജാമറുകള്‍ സ്ഥാപിക്കും. ഫൂള്‍പ്രൂഫ് സൈബര്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. ധനമന്ത്രിക്ക് മാത്രമേ ഈ മേഖലയലിലേക്കും പുറത്തേക്കും പോകാന്‍ അനുവാദമുള്ളൂ.
ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നതു വരെ ബജറ്റിന്റെ രഹസ്യാത്മകത നിലനിര്‍ത്താനും വിവരങ്ങള്‍ ചോര്‍ന്ന് പോകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ബജറ്റ് അവതരിപ്പിച്ച ശേഷം ഈ വിലക്കുകള്‍ പിന്‍വലിക്കും. 1980 മുതലാണ് ഹല്‍വ സെറിമണി ആരംഭിച്ചത്.
2025 ഫെബ്രുവരി ഒന്നിന് രാവിലെ 11:00 നാണ് ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇക്കുറിയും കേന്ദ്ര ബജറ്റ് കടലാസ് രഹിതമായിരിക്കും. 2021ലാണ് കേന്ദമന്ത്രി ടാബില്‍ ബജറ്റ് വായിച്ചുതുടങ്ങിയത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications