Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായനികുതിയില്‍ വിപ്ലവകരമായ മാറ്റം: പ്രതീക്ഷിച്ചതിലും കൂടുതല്‍ നല്‍കി കേന്ദ്രം: 12 ലക്ഷം വരെ നികുതിയില്ല

ഡല്‍ഹി: ആദായനികുതിയില്‍ വന്‍ പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. 12 ലക്ഷം ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് മധ്യവർഗ്ഗത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന ജനകീയ പ്രഖ്യാപനമാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ നടത്തിയിരിക്കുന്നത്. ധനമന്ത്രിയുടെ പ്രഖ്യാപനത്തെ ദീർഘനേരം നീണ്ട കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. പിന്നാലെ 'മോദി, മോദി' വിളികളും ഉയർന്നു.

budget

മധ്യവർഗത്തില്‍ നിന്നുള്ള നിരന്തരമായ ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ ബജറ്റില്‍ ആദായനികുതി പരിധി ഉയർത്തിയേക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. 10 ലക്ഷം വരെ വരുമാനം ഉള്ളവർ നികുതി നല്‍കേണ്ടതില്ലെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്കെല്ലാം മുകളിലായിക്കൊണ്ടാണ് 12 ലക്ഷം എന്ന പരിധി വെച്ചിരിക്കുന്നത്.

സമീപകാലത്തെ തന്നെ ഏറ്റവും വലിയ നികുതി ഇളവാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. സമീപകാലത്തെ തന്നെ ഏറ്റവും വലിയ നികുതി ഇളവാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപനം നടപ്പിലാകുന്നതോടെ 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം വരേയും 25 ലക്ഷം വരെ ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടേയും നേട്ടമുണ്ടാകും. മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയർത്തിയതിനോടൊപ്പം തന്നെ നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കുകയും ചെയ്തു. വാടക ഇനത്തിൽ ടിഡിഎസിനുള്ള വാർഷിക പരിധി 6 ലക്ഷമാക്കിയതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനം. മധ്യവർഗത്തിന്റെ കയ്യിലേക്ക് കൂടുതലായി എത്തുന്ന പണം മാർക്കറ്റിലേക്ക് എത്തുകയും അത് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

card-

ശമ്പളക്കാർക്ക് സ്റ്റാൻഡേഡ് ഡിഡക്ഷൻ (75000)രൂപ അടക്കം 12.75 ലക്ഷത്തിന്റെ ആനുകൂല്യമാണ് ലഭിക്കുന്നത്. അതായത് 12.75 ലക്ഷം വരെ ശമ്പളമുള്ളവർ നികുതി അടക്കേണ്ടതില്ല. 12 ലക്ഷം രൂപവരെ വരുമാനമുള്ള മറ്റുള്ളവർക്ക് ടാക്സ് റിബേറ്റ് ക്ലെയിം ചെയ്തുകൊണ്ട് നികുതി നല്‍കാതിരിക്കാം. നേരത്തെ 15 ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവർക്ക് 30 ശതമാനം നികുതി ചുമത്തിയിരുന്നെങ്കില്‍ ഇനി മുതല്‍ 24 ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവരെ ഇത്ര ഉയർന്ന നികുതി നല്‍കേണ്ടതായിട്ടുള്ളു.

പുതിയ നികുതി സ്ലാബ്

  • 0-4 ലക്ഷംവരെ നികുതി ഇല്ല
  • 4-8 ലക്ഷം- അഞ്ച് ശതമാനം നികുതി
  • 8-12 ലക്ഷം- 10 ശതമനം നികുതി
  • 12-16 ലക്ഷം -15 ശതമാനം നികുതി.
  • 16-20 ലക്ഷം വരെ 20 ശതമാനം നികുതി
  • 20-24 ലക്ഷം- 25 ശതമാനം നികുതി
  • 25ന് മുകളില്‍ 30 ശതമാനം നികുതി.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+