കളിപ്പാട്ടത്തില്‍ കുട്ടിക്കളിയല്ല; ആഗോള നിർമ്മാണ ഹബ്ബായി മാറാന്‍ ഇന്ത്യ: പണി ചൈനക്ക്
ഡല്‍ഹി: കളിപ്പാട്ട നിർമ്മാണ രംഗത്ത് നിർണ്ണായ ചുവടുവെപ്പുമായി ഇന്ത്യ. കളിപ്പാട്ട നിർമ്മാണ രംഗത്ത് ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റുന്ന പദ്ധതികൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനകാര്യവകുപ്പ് ബജറ്റില്‍ വ്യക്തമാക്കി. 'രാജ്യത്തെ തദ്ദേശ കളിപ്പാട്ട നിർമ്മാണം പ്രോല്‍സാഹിപ്പിക്കും. ഉയർന്ന നിലവാരമുള്ളതും, നൂതനവും, സുസ്ഥിരവുമായ കളിപ്പാട്ടങ്ങൾ സൃഷ്ടിക്കുന്നതിനായി നൈപുണ്യ വികസനം, നിർമ്മാണ ആവാസവ്യവസ്ഥ എന്നിവ സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികൾ അവതരിപ്പിക്കും.' ബജറ്റ് പറയുന്നു.
ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ കളിപ്പാട്ടമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ചൈനയില്‍ നിന്നുമാണ് പ്രധാന ഇറക്കുമതി. രാജ്യത്ത് തന്നെ ഉയർന്ന നിലവാരമുള്ള കളിപ്പാട്ടങ്ങള്‍ നിർമ്മിക്കാന്‍ സാധിച്ചാല്‍ അത് സാമ്പത്തിക രംഗത്തിന് കരുത്ത് പകരും. ഇന്ത്യയിലെ കളിപ്പാട്ട വ്യവസായത്തില്‍ വലിയ വളർച്ച രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. 2015-നെ അപേക്ഷിച്ച് 2022-23 കാലഘട്ടത്തില്‍ ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതിയില്‍ 239 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.

ഇറക്കുമതി 52 ശതമാനം ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. ആഗോള തലത്തില്‍ കളിപ്പാട്ടം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമായി ഇടം പിടിക്കാനും ഇന്ത്യക്ക് സാധിച്ചു. ബജറ്റിലെ പ്രഖ്യാപനത്തോടെ ഈ രംഗത്ത് കൂടുതല്‍ മുന്നേറ്റം നടത്താന്‍ രാജ്യത്തിന് സാധിക്കും. ഇതോടെ കളിപ്പാട്ട നിർമ്മാണ മേഖലയില്‍ ചൈന, വിയറ്റ്‌നാം പോലെയുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയും ഉയരുമെന്നാണ് പ്രതീക്ഷ.
അതേസമയം, കിസാൻ ക്രെഡിറ്റ് കാർഡ് വഴി കർഷകർക്ക് കൂടുതല്‍ ഹ്രസ്വകാല വായ്പകൾ നല്‍കുമെന്നും മന്ത്രി ബജറ്റില്‍ വ്യക്തമാക്കി. കർഷകർക്ക് നല്‍കി വരുന്ന വായ്പാ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തും. കൂടാതെ, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ആഴക്കടലിൽ നിന്നുമുള്ള മത്സ്യബന്ധനത്തിന്റെ സുസ്ഥിരമായ ഉപയോഗത്തിനായി സർക്കാർ പ്രത്യേക ചട്ടക്കൂട് സ്ഥാപിക്കും- മന്ത്രി പറഞ്ഞു.
അതേസമയം, കനത്ത പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബജറ്റ് അവതരണം ആരഭിച്ചത്. സ്പീക്കർ എത്തി സഭ നടപടികള്‍ ആരംഭിച്ചത് മുതല്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് പ്രതിഷേധം ആരംഭിച്ചു. സ്പീക്കർ ഓം കുമാർ ബിർള നിരന്തരം ശ്രമിച്ചിട്ടും പ്രതിപക്ഷം പ്രതിഷേധം നിർത്താന്‍ തയ്യാറായില്ല. കുംഭമേളയിലെ അപടങ്ങള്‍ അടക്കം ഉന്നയിച്ചാണ് പ്രതിക്ഷത്തിന്റെ പ്രതിഷേധം. പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ബജറ്റ് സമ്മേളനം ബഹിഷ്കരിച്ച് സഭയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി.
Download











Click it and Unblock the Notifications