Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്: ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ; സഭയില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് അവതരണം ലോക്സഭയില്‍ ആരംഭിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്നാണ് രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റും, നിർമ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റുമാണ് ഇന്നത്തേത്.

കനത്ത പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബജറ്റ് അവതരണം പുരോഗമിക്കുന്നത്. കുംഭമേളയിലെ അപടങ്ങള്‍ അടക്കം ഉന്നയിച്ചാണ് പ്രതിക്ഷത്തിന്റെ പ്രതിഷേധം. സ്പീക്കർ എത്തി സഭ നടപടികള്‍ ആരംഭിച്ചത് മുതല്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് പ്രതിഷേധം ആരംഭിച്ചു. സ്പീക്കർ ഓം കുമാർ ബിർള നിരന്തരം ശ്രമിച്ചിട്ടും പ്രതിപക്ഷം പ്രതിഷേധം നിർത്താന്‍ തയ്യാറായില്ല. ബഹളത്തിനിടയിലും നിർമ്മല സീതാരാമന്‍ ബജറ്റ് അവതരണം തുടരുകയാണ്.

budget-

വികസനത്തിന് മുന്‍തൂക്കം നല്‍കികൊണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് നിർമ്മല സീതാരമാന്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ലോകത്തെ എല്ലാ എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിലും ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണ്. വളർച്ച ത്വരിതപ്പെടുത്തുന്നതിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം ഉറപ്പാക്കുന്നതിനും, കുടുംബ താല്‍പര്യം വർധിപ്പിക്കുന്നതിനും, ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗത്തിന്റെ ചെലവഴിക്കൽ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഈ ബജറ്റിലും തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഈ ബജറ്റിൽ, ദരിദ്രർ, യുവാക്കൾ, അന്നദാതാക്കൾ, സ്ത്രീകള്‍ എന്നിവരെ കേന്ദ്രീകരിച്ച് 10 വിശാലമായ മേഖലകളിലാണ് നിർദ്ദിഷ്ട വികസന നടപടികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃഷി, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, നിക്ഷേപം, കയറ്റുമതി എന്നിവയാണ് രാജ്യ വികസനത്തിന്റെ നാല് ശക്തമായ എഞ്ചിനുകളെന്നും കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.

കാർഷിക മേഖലയില്‍ നിർണ്ണായ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.
പയർവർഗ്ഗങ്ങളിൽ സ്വയംപര്യാപ്ത വളർത്തുന്നതിനായി ആറ് വർഷത്തെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. തുവര, ഉഴുന്ന്, മസൂർ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പകൾ ലഭ്യമാക്കുന്നതിനും 100 ജില്ലകളെ ഉൾപ്പെടുത്തി പ്രധാനമന്ത്രി ധൻ ധന്യ കൃഷി യോജന ആരംഭിക്കുമെന്നും നിർമ്മല സീതാരമന്‍ പറഞ്ഞു.

മത്സ്യ ഉൽപാദനത്തിലും മത്സ്യക്കൃഷിയിലും ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്. സമുദ്രമേഖലയെ സംബന്ധിച്ചിടത്തോളം, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകൾക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് മത്സ്യബന്ധനത്തിന്റെ സുസ്ഥിരമായ ഉപയോഗത്തിനായി സർക്കാർ പ്രത്യേക ചട്ടക്കൂട് കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+