കേന്ദ്ര ബജറ്റ് 2025: പുതിയ ആദായ നികുതി ബില്ല് വരുന്നു; നികുതി നല്‍കുന്നവര്‍ക്ക് നടപടികള്‍ ലളിതം
ന്യൂഡല്‍ഹി: പുതിയ ആദായ നികുതി ബില്ല് കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമൈന്റില്‍ പ്രഖ്യാപിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അവര്‍. അടുത്ത ആഴ്ച ബില്ല് കൊണ്ടുവരുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. നികുതി നല്‍കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാകും ബില്ല്.
നികുതിയുമായി ബന്ധപ്പെട്ട നടപടികള്‍ എളുപ്പം മനസിലാക്കാന്‍ സാധിക്കുന്ന വിധത്തിലാകും പുതിയ നിയമം. മാത്രമല്ല, നികുതിയുമായി ബന്ധപ്പെട്ട പരാതികള്‍ കുറയ്ക്കുക എന്ന ലക്ഷ്യവുമുണ്ട്. നികുതി അടയ്ക്കാന് വൈകുന്നത് കുറ്റകരമാകില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂലൈയില്‍ ബജറ്റ് അവതരിപ്പിക്കുന്ന വേളയിലും നിര്‍മല സീതാരാമന്‍ ഇത് സംബന്ധിച്ച് സൂചിപ്പിച്ചിരുന്നു.

1961ലെ നികുതി നിയമത്തില്‍ 23 ചാപ്റ്ററുകളും 298 സെക്ഷനുകളുമുണ്ട്. ഇത് വെട്ടിക്കുറയ്ക്കുന്നതാകും പുതിയ ബില്ല്. വ്യക്തികളുടെ നികുതി, കോര്‍പറേറ്റ് നികുതി, സെക്യുരിറ്റീസ് ഇടപാടുകളുടെ നികുതി, സ്വത്ത് നികുതി എന്നിവയെല്ലാം ഈ പ്രത്യക്ഷ നികുതി നിയമത്തില്‍ വിശദീകരിക്കുന്നുണ്ട്.
നിലവിലുള്ള ആദായ നികുതി നിയമം കൂടുതല്‍ ലളിതമാക്കുമെന്നാണ് മന്ത്രി പറയുന്നത്. 1961ലെ ആദായ നികുതി നിയമത്തിലെ പേജുകള്‍ 60 ശതമാനം കുറയ്ക്കുമെന്നും മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് വിഷയം പഠിക്കാന്‍ ഒരു ഇന്റേര്‍ണല്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുകയും ചെയ്തിരുന്നു. 7000ത്തോളം നിര്‍ദേശങ്ങളാണ് ലഭിച്ചത്. ഇവ പരിഗണിച്ചാണ് പുതിയ ബില്ല് വരാന്‍ പോകുന്നത്. സാമ്പത്തിക വര്‍ഷം, അക്കൗണ്ടിങ് വര്‍ഷം എന്നിവ ജനങ്ങളില്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. സംശയങ്ങള്‍ ദൂരീകരിക്കുന്ന വിധത്തിലാകും പുതിയ ബില്ല.
Download











Click it and Unblock the Notifications