Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2025: പെട്രോള്‍ വില കുറയുമോ? നികുതിയില്‍ മാറ്റമുണ്ടാകുമോ? കേന്ദ്രബജറ്റ് ഇന്ന്

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ഇന്ന്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. തുടര്‍ച്ചയായ എട്ടാം ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്നത്. പണപ്പെരുപ്പത്തിന്റെ ഭാരം ലഘൂകരിക്കുന്നതിന് ആദായനികുതി നിരക്കുകളില്‍ ഇളവ് ഉണ്ടാകും എന്നാണ് ശമ്പളക്കാരായ വിഭാഗം പ്രതീക്ഷിക്കുന്നത്.

നിലവില്‍ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കൊണ്ടുവന്നിട്ടില്ല. ഇത്തവണത്തെ ബജറ്റില്‍ അത് അഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്നാണ് ആവശ്യം. ആദായ നികുതി പുതിയ സ്‌കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കാം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Union Budget 2025

നികുതി യുക്തിസഹമാക്കല്‍, മൂലധന ചെലവ് പദ്ധതികള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കല്‍, ഘടനാപരമായ പരിഷ്‌കാരങ്ങളുടെ വ്യക്തമായ റോഡ്മാപ്പ് എന്നിവ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 6.3% മുതല്‍ 6.8% വരെയായി കണക്കാക്കുന്നു.

ഇന്ത്യയുടെ വളര്‍ച്ച മിതമായ നിലയിലാണെന്നും 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ 8 ശതമാനം വാര്‍ഷിക നിരക്ക് കൈവരിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും സര്‍വേ സൂചിപ്പിച്ചു. അതേസമയം രാജ്യത്തെ ദരിദ്രരും ഇടത്തരം വിഭാഗങ്ങളും ലക്ഷ്മി ദേവിയാല്‍ അനുഗ്രഹിക്കപ്പെടണമെന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കഴിഞ്ഞ ബജറ്റില്‍ ബിജെപിയുടെ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി സഹായം പ്രഖ്യാപിച്ചിരുന്നു. ഇത്തവണ എങ്ങനെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കൊടുക്കാനിരിക്കുന്നത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് വിവേചനം പാടില്ല എന്ന് കേന്ദ്ര സര്‍ക്കാരിനോട് ബി ജെ പി ഇതര കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെയും സാമ്പത്തിക വളര്‍ച്ചാ നിരക്ക് നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് താഴുന്നതിന്റെയും പശ്ചാത്തലത്തില്‍, പുതിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റ് രാജ്യങ്ങള്‍ക്കെതിരായ താരിഫുകള്‍ ഏര്‍പ്പെടുത്തി ഭീഷണിപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ആണ് മൂന്നാം ടേമിലെ മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+