Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ഖജനാവല്ല, ജനങ്ങളുടെ പോക്കറ്റ് നിറയ്ക്കുന്ന ബജറ്റ്; ചരിത്രപരമെന്ന് മോദി

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വളര്‍ച്ച എന്നിവ അതിവേഗം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് മോദി പറഞ്ഞു. സര്‍ക്കാര്‍ വരുമാനത്തില്‍ നിന്ന് വ്യക്തിഗത സമ്പാദ്യത്തിലേക്കും വികസനത്തിലെ പങ്കാളിത്തത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത ബജറ്റാണിത്

''സാധാരണയായി സര്‍ക്കാര്‍ ഖജനാവ് എങ്ങനെ നിറയ്ക്കുമെന്നതിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാല്‍ ഈ ബജറ്റ് അതിന് വിപരീതമാണ്,'' അദ്ദേഹം പറഞ്ഞു. സമ്പാദ്യം വര്‍ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ചയില്‍ പൗരന്മാരെ പങ്കാളികളാക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമാണ് ഈ നടപടികളിലൂടെ വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Union Budget 2025

ആണവോര്‍ജത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം സുപ്രധാനമായ ചുവടുവെയ്പാണ്. ആണവോര്‍ജത്തില്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ചരിത്രപരമാണെന്നും രാജ്യത്തിന്റെ വികസനത്തില്‍ സിവില്‍ ന്യൂക്ലിയര്‍ എനര്‍ജിയുടെ പങ്ക് ശക്തിപ്പെടുത്താന്‍ ഈ നീക്കം സഹായിക്കുമെന്നും ബജറ്റിലെ പരിഷ്‌കാരങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

തൊഴില്‍ നയങ്ങള്‍ രൂപപ്പെടുത്താനും ഈ ബജറ്റ് സഹായകമാകും. മേഖലകളിലുടനീളമുള്ള തൊഴിലവസരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ദീര്‍ഘകാല മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റില്‍ എല്ലാ തൊഴില്‍ മേഖലകള്‍ക്കും എല്ലാ വിധത്തിലും മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

കപ്പല്‍നിര്‍മ്മാണത്തിനുള്ള അടിസ്ഥാന സൗകര്യ പദവി വര്‍ധിപ്പിച്ചത് വലിയ തോതിലുള്ള നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുമെന്നും ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയ്ക്ക് കാര്യമായ സാധ്യതകളുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട 50 ടൂറിസ്റ്റ് സ്റ്റേഷനുകളില്‍ ഹോട്ടലുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കീഴിലുള്ള ഹോട്ടലുകള്‍ ഉള്‍പ്പെടുത്തുന്നത് വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തുമെന്നും വലിയ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റാലിറ്റി മേഖലയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദായ നികുതിയില്‍ വമ്പന്‍ പ്രഖ്യാപനവുമായാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. 12 ലക്ഷം ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കും എന്നാണ് ബജറ്റിലെ പ്രഖ്യാപനം.

മധ്യവര്‍ഗത്തിന് ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണിത്. ഇത് പ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുള്ളയാളും ആദായ നികുതി അടയ്‌ക്കേണ്ടതില്ല. ആദായനികുതി പരിധി ഉയര്‍ത്തിയേക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പരമാവധി 10 ലക്ഷം വരെ വരുമാനം ഉള്ളവര്‍ നികുതി നല്‍കേണ്ടതില്ലെന്ന പ്രഖ്യാപനം ഉണ്ടാകും എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് ബജറ്റിന്റെ അവസാന ഭാഗത്തേക്ക് ജനപ്രിയ പ്രഖ്യാപനം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+