Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് പ്രധാനമന്ത്രിയാണോ? ആദ്യത്തെ സംഭവമല്ല, നിര്‍മലയെങ്കില്‍ വീണ്ടും ചരിത്രം!

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ്ണ ബജറ്റിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ധന വകുപ്പ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്നെയാണ് ഇത്തവണയും ബജറ്റ് അവതരിപ്പിക്കുക. ഇതോടെ തുടര്‍ച്ചയായി എട്ട് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം നിര്‍മല സ്വന്തമാക്കും. ഇതിന് മുന്‍പ് ആരും ഈ നേട്ടം കൈവരിച്ചിട്ടില്ല. തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ പേരിലായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്.

അതേസമയം ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച വ്യക്തി എന്ന നേട്ടം മൊറാര്‍ജി ദേശായിയുടെ പേരില്‍ തന്നെയാണ്. ആകെ 10 ബജറ്റുകള്‍ ആണ് തന്റെ കാലയളവില്‍ മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ഇതില്‍ എട്ട് വാര്‍ഷിക ബജറ്റുകളും രണ്ട് ഇടക്കാല ബജറ്റുകളുമായിരുന്നു. പരമ്പരാഗതമായി ധനമന്ത്രിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കിലും പ്രധാനമന്ത്രിക്ക് അത് അവതരിപ്പിക്കേണ്ടി വന്ന സാഹചര്യങ്ങളും ഇന്ത്യന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.

Union Budget 2025

1958 ല്‍ ജവഹര്‍ലാല്‍ നെഹ്റു ആണ് ആദ്യമായി ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രി. മുന്‍ധ്ര അഴിമതിയുടെ വിശദാംശങ്ങള്‍ പരസ്യമായതിനെത്തുടര്‍ന്ന് അതേ വര്‍ഷം ഫെബ്രുവരി 12-ന് അന്നത്തെ ധനമന്ത്രി ടി ടി കൃഷ്ണമാചാരി രാജിവെക്കാന്‍ നിര്‍ബന്ധിതനായി. ഇതോടെ നെഹ്റുവിന് ധനകാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുക്കേണ്ടതായി വന്നു. അങ്ങനെയാണ് നെഹ്‌റു ബജറ്റ് അവതരിപ്പിക്കുന്നത്.

1969 -ല്‍ മൊറാര്‍ജി ദേശായി രാജിവച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബജറ്റ് അവതരിപ്പിച്ചു. 1987 ജനുവരി മുതല്‍ ജൂലൈ വരെ രാജീവ് ഗാന്ധി ധനകാര്യ മന്ത്രാലയത്തിന്റെ ചുമതല നിര്‍വഹിച്ചിട്ടുണ്ട്. അന്നത്തെ ധനമന്ത്രി വി പി സിംഗിനെ ചുമതലയില്‍ നിന്ന് മാറ്റിയ ശേഷമായിരുന്നു ഇത്. അതേസമയം ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിന്റെ തിയതി ഇതുവരെ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 11 മണിക്കായിരിക്കും കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ ഇടക്കാലത്ത് നിര്‍മല സീതാരാമന്‍ പ്രതിരോധ മന്ത്രിയായിരുന്നു. 2019 ല്‍ ആണ് ധനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. അതിന് ശേഷം ഇതുവരെ ധനവകുപ്പിന്റെ ചുമതല നിര്‍മല സീതാരാമനാണ് നിര്‍വഹിക്കുന്നത്. 2019 ജൂലൈ അഞ്ചിനാണ് നിര്‍മല ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+