Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2025: കേരളത്തിന് വേണം 24000 കോടി, വയനാടിന് പ്രത്യേക പാക്കേജുണ്ടാകുമോ?

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിന് രാജ്യം കാതോര്‍ത്തിരിക്കെ കേരളവും പ്രതീക്ഷയില്‍. നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് കേരളം. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കുകയാണ് സംസ്ഥാനം. 24000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേരളം ഇത്തവണ പ്രതീക്ഷിക്കുന്നത്. വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസം എന്ന ഒരു വലിയ കടമ്പ കേരളത്തിന് മുന്നിലുണ്ട്.

2000 കോടി രൂപയുടെ പാക്കേജാണ് വയനാടിന് മാത്രം കേരളം പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ വിഴിഞ്ഞം തുറമുഖത്തിന് 5000 കോടി രൂപയുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുകയാണ് വിഴിഞ്ഞം. വിഴിഞ്ഞത്തിനായി ഇതുവരെ ചെലവിട്ടത് 8500 കോടി രൂപയാണ്. ഇതില്‍ 5500 കോടി രൂപയും കേരളത്തിന്റേതാണ്. കേന്ദ്രം അനുവദിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാനും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Union Budget 2025

പ്രവാസി ക്ഷേമത്തിന് 300 കോടി രൂപ വേണം എന്ന ആവശ്യവും സംസ്ഥാനം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇന്ത്യയില്‍ പ്രവാസികള്‍ വഴി എത്തുന്ന വിദേശ നാണ്യത്തിന്റെ 21 ശതമാനവും മലയാളികളുടെ സംഭാവനയാണ് എന്നിരിക്കെ 300 കോടി രൂപയുടെ സഹായമെങ്കിലും സംസ്ഥാനത്തിന് ലഭിക്കും എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. സമീപകാലത്ത് കേരളത്തില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന വന്യജീവി പ്രശ്നം പരിഹരിക്കാന്‍ 1000 കോടി രൂപയാണ് ആവശ്യം.

ദേശീയപാതയ്ക്കായി ചെലവഴിച്ച 6000 കോടി കടമെടുക്കാന്‍ അനുവദിക്കണം എന്ന ആവശ്യവും കേന്ദ്രത്തിന് മുന്‍പില്‍ കേരളം അവതരിപ്പിച്ചിട്ടുണ്ട്. ദേശീയ പാതക്ക് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനം ചെലവിട്ട തുകയാണിത്. സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുകയാണ് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം. അതിനാലാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത്.

കേരളം സ്വന്തം വരുമാനത്തില്‍ നിന്നാണ് റവന്യൂ ചെലവിന്റെ 63 ശതമാനവും കണ്ടെത്തുന്നത്. അഖിലേന്ത്യാ ശരാശരി 54 ശതമാനമാണെന്നിരിക്കെയാണ് ഇത്. മാത്രമല്ല ചില സംസ്ഥാനങ്ങള്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ മാത്രമാണ് ഈയിനത്തില്‍ ചെലവിടേണ്ടി വരുന്നത്. കഴിഞ്ഞ ബജറ്റില്‍ ആന്ധ്രപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചിരുന്നു.

ഇതേ നിലപാടാണ് കേരളത്തോടും കാണിക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പ്രതിപക്ഷവും സംസ്ഥാനത്തെ ബജറ്റില്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബി ജെ പി ഇതര സര്‍ക്കാരുള്ള സംസ്ഥാനങ്ങള്‍ക്ക് താരതമ്യേന കുറഞ്ഞ സഹായമാണ് കേന്ദ്രം അനുവദിക്കുന്നത് ആക്ഷേപമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+