Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2025: കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് ജനപ്രിയമായിരുന്നോ? പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍ അറിയാം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിന്റെ മൂന്നാം ടേമിലെ രണ്ടാം ബജറ്റ് അല്‍പസമയത്തിനകം ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ അവസരത്തില്‍ കഴിഞ്ഞ ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനങ്ങളായിരുന്നു നിര്‍മല സീതാരാമന്‍ നടത്തിയത് എന്ന് നമുക്ക് പരിശോധിക്കാം. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് 2024 ജൂലൈയില്‍ ആണ് അവതരിപ്പിച്ചത്.

2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന് ഊന്നല്‍ നല്‍കുന്നതായിരുന്നു ഈ ബജറ്റ്. ചില നികുതിദായകര്‍ക്ക് ആശ്വാസം നല്‍കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് നികുതി ബാധ്യത ഉയര്‍ത്തുന്നതായിരുന്നു കഴിഞ്ഞ തവണത്തെ ബജറ്റ്. സ്റ്റാര്‍ട്ടപ്പ് ബിസിനസുകളിലെ നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്ന ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കിയതായിരുന്നു ഏറ്റവും സ്വാഗതാര്‍ഹമായ നടപടികളില്‍ ഒന്ന്.

Union Budget 2025

പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ ശമ്പളമുള്ള നികുതിദായകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ ധനമന്ത്രി അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000ല്‍ നിന്ന് 75,000 ആയി ഉയര്‍ത്തി. പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്റെ കിഴിവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി. എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെയും ദീര്‍ഘകാല മൂലധന നേട്ട നികുതി 10% ല്‍ നിന്ന് 12.5% ആയി ഉയര്‍ത്തി.

ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ചില ചരക്കുകളുടെയും സേവനങ്ങളുടെയും കസ്റ്റംസ് തീരുവ കുറച്ചിരുന്നു. കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. മൊബൈല്‍ ഫോണുകള്‍, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലി, ചാര്‍ജറുകള്‍ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 20% ല്‍ നിന്ന് 15% ആയി കുറച്ചു.

സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 14.35-15% ല്‍ നിന്ന് 6% ആയും പ്ലാറ്റിനത്തിന്റെ 15.4% ല്‍ നിന്ന് 6.4% ആയും കുത്തനെ കുറച്ചു. നിര്‍മ്മാണത്തിലും മറ്റ് മേഖലകളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് 500 പ്രമുഖ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു.

തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും വീട് ഉറപ്പാക്കുന്നതിനായി ഒന്നിലധികം പദ്ധതികള്‍ പ്രഖ്യാപിച്ചു. വ്യാവസായിക തൊഴിലാളികള്‍ക്ക്, പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ, വ്യാവസായിക ഗ്യാപ്പ് ഫണ്ടിംഗിലൂടെയും ആങ്കര്‍ വ്യവസായങ്ങളില്‍ നിന്നുള്ള പ്രതിബദ്ധതയിലൂടെയും ഡോര്‍മിറ്ററി തരത്തിലുള്ള താമസ സൗകര്യങ്ങളോടുകൂടിയ വാടക ഭവനം സുഗമമാക്കാനും പദ്ധതി പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+