കേന്ദ്ര ബജറ്റ് ലൈവ് അപ്ഡേറ്റ്സ്
കേരളത്തിന് കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെ കേന്ദ്ര ബജറ്റ്. എയിംസ് അടക്കം ഏകദേശം 21000 കോടിയുടെ പാക്കേജ് സംസ്ഥാനത്തിന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ധാതു ഇടനാഴിയിൽ മാത്രമാണ് കേരളത്തിനെ ഉൾപ്പെടുത്തിയത്. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗ റെയിൽ ഇടനാഴിയിൽ നിന്നും സംസ്ഥാനത്തെ തഴഞ്ഞു. 12 പുതിയ ജലപാതകളിലും കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കടലാമ പരിചരണത്തിന് മാത്രമായി ഒരു പ്രത്യേക കേന്ദ്രമാണ് ബജറ്റിൽ കേരളത്തിന് ലഭിച്ച മറ്റൊരു പദ്ധതി.
സംസ്ഥാനത്തെ പൂർണമായും അവഗണിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് എൽഡിഎഫ്-യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. കേരളം ഇന്ത്യയിൽ അല്ലേയെന്നുള്ള സംശയമാണ് നേതാക്കളിൽ പലരും ഉയർത്തിയത്. ബജറ്റിലെ പ്രഖ്യാപനങ്ങൾ വിശദമായി നോക്കാം

കേന്ദ്ര ബജറ്റ് ഉയർന്ന മൂലധനച്ചെലവിനും (capex) വലിയ വളർച്ചയ്ക്കും ഇടയിൽ തികഞ്ഞ സന്തുലിതാവസ്ഥ കൈവരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് പുതിയ ഊർജ്ജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാത്രം ഒതുങ്ങാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും, ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടി . ധനമന്ത്രി സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT) ഉയർത്തിയതാണ് കാരണം. നിഫ്റ്റി 250 പോയിന്റിലധികം നഷ്ടം രേഖപ്പെടുത്തി നിക്ഷേപകരെ ആശങ്കയിലാക്കി.
എന്താണ് ഈ നികുതി? ഓഹരികൾ, ഡെറിവേറ്റീവുകൾ, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ സെക്യൂരിറ്റി ഇടപാടുകൾക്ക് സർക്കാർ ചുമത്തുന്ന ഒരു പ്രത്യക്ഷ നികുതിയാണ് STT. ഇത് ലാഭത്തിന്മേലല്ല, മറിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടക്കുന്ന ഇടപാടുകളുടെ മൂല്യത്തിന്മേലാണ് ചുമത്തപ്പെടുന്നത്.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) എന്നിവയിലെ വ്യാപാരങ്ങൾക്ക് STT ബാധകമാണ്. ഇക്വിറ്റി ഓഹരികൾ, ഫ്യൂച്ചറുകൾ & ഓപ്ഷനുകൾ (F&O), ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ (റിഡംഷൻ ചെയ്യുമ്പോൾ), ഇക്വിറ്റി ETF-കൾ എന്നിവയിലാണ് ഈ നികുതി ഈടാക്കുന്നത്.
READ MORE












Click it and Unblock the Notifications