Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്: സാരിയിലും കേരളത്തിന് 'അവഗണന'? ഇക്കുറി കാഞ്ചീപുരം: ഈ സാരികള്‍ക്കുമുണ്ട് ഒരു കഥ

ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളിലായി കേന്ദ്ര ബജറ്റ് അവതരണത്തിനൊപ്പം തന്നെ ശ്രദ്ധ നേടുന്നത് ധനമന്ത്രി നിര്‍മല സീതാരാമന്‍ ധരിക്കുന്ന സാരികളാണ്. സാമ്പത്തിക ലോകവും ജനങ്ങളും ശ്രദ്ധിക്കുന്നത് ബജറ്റിലെ പ്രഖ്യാപനങ്ങളിലേക്കാണെങ്കില്‍ ഫാഷന്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത് ധനമന്ത്രിയുടെ സാരികളിലേക്കാണ്. ബജറ്റില്‍ ജനം പ്രതീക്ഷിക്കുന്നതു പോലെ വലിയ സര്‍പ്രൈസുകള്‍ ഉണ്ടാകാറില്ലെങ്കിലും ഒാരോ വര്‍ഷം സാരികളില്‍ സര്‍പ്രൈസുകള്‍ ഒളിപ്പിച്ചാണ് നിര്‍മല സീതാരാമന്‍ എത്തുന്നത്.

എല്ലാ വര്‍ഷവും വ്യത്യസ്ത സംസ്ഥാനങ്ങളിലെ കൈത്തറി സാരികള്‍ ധരിക്കുന്നതിലൂടെ പ്രാദേശിക നെയ്ത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന നയമാണ് ധനമന്ത്രി പിന്തുടരുന്നത്. കേന്ദ്ര ധനമന്ത്രിയായിട്ടുള്ള തന്റെ ഒന്‍പതാമത് ബജറ്റ് അവതരിപ്പിക്കാന്‍ പാര്‍ലമെന്റിലെത്തിയ നിര്‍മല സീതാരാമന്‍ ഇക്കുറി ധരിച്ചിരുന്നത് മജന്ത-പര്‍പ്പിള്‍ നിറമുള്ള, തമിഴ്‌നാടിന്റെ തനതായ കാഞ്ചീപുരം പട്ടുസാരിയാണ്.

nirmala sitharaman

മജന്ത-പര്‍പ്പിള്‍ നിറമുള്ള സാരിയില്‍ ഇളം സ്വര്‍ണ നിറത്തിലുള്ള ചെറിയ ചെക്കുകളും കോഫി ബ്രൗണ്‍ ബോര്‍ഡറുമാണുള്ളത്. ദക്ഷിണേന്ത്യയുടെ തനതായ നെയ്ത്ത് സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ സാരി. ഇതിനൊപ്പം മഞ്ഞ നിറത്തിലുള്ള ബ്ലൗസും ഷാളുമാണ് മന്ത്രി ധരിച്ചത്. 1400 വര്‍ഷത്തോളം പഴക്കമുള്ള ചരിത്രമാണ് കാഞ്ചീപുരം പട്ടുസാരിക്കുള്ളത്. പല്ലവ രാജവംശത്തിന്റെ കാലത്ത് തുടങ്ങിയ നെയ്ത്തു പാരമ്പര്യമാണ് കാഞ്ചീപുരം പട്ടിനുള്ളത്. ആ പാരമ്പര്യം ഉയര്‍ത്തിക്കാട്ടിയാണ് ഇത്തവണ ധനമന്ത്രി എത്തിയത്.

നിര്‍മല സീതാരാമന്റെ സാരി തിരഞ്ഞെടുപ്പുകള്‍ക്ക് പലപ്പോഴും ഒരു 'പൊളിറ്റിക്കല്‍ ടച്ച്' ഉണ്ടാകാറുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. റെഡ് കാര്‍പ്പറ്റില്‍ സെലിബ്രിറ്റികള്‍ തങ്ങളുടെ വസ്ത്രത്തിലൂടെ ബോള്‍ഡായ നിലപാടുകള്‍ വ്യക്തമാക്കുമ്പോള്‍ ധനമന്ത്രിയുടെ സാരിയും അത്തരം ചില നിലപാടുകള്‍ മുന്നോട്ടു വയ്ക്കാറുണ്ട്. വാക്കിലും പ്രവൃത്തിയിലും ഉറച്ച വ്യക്തിത്വമുള്ള നിര്‍മല സീതാരാമന്റെ സാരികള്‍ പ്രധാനമായും സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശമാണ് പങ്കുവയ്ക്കുന്നത്.

പര്‍പ്പിള്‍ നിറം അന്തസിന്റെയും അധികാരത്തിന്റെയും സ്ത്രീശക്തിയുടെയും അടയാളമായിട്ടാണ് ഫാഷന്‍ ലോകം കാണുന്നത്. ഈ വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സ്വന്തം സംസ്ഥാനത്തെ നെയ്ത്തുകാരെയും സംസ്‌കാരത്തെയും ആദരിക്കുന്നത് വഴി വലിയൊരു രാഷ്ട്രീയ സന്ദേശം കൂടി ധനമന്ത്രി നല്‍കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. മധുരയാണ് ധനമന്ത്രിയുടെ ജന്മസ്ഥലം.

ബീഹാറിലെ മധുബനി പെയിന്റിങ്ങുള്ള ഓഫ്-വൈറ്റ് സാരിയാണ് കഴിഞ്ഞ വര്‍ഷം ധനമന്ത്രി തിരഞ്ഞെടുത്തത്. ബീഹാര്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായിരുന്നു ബജറ്റ് അവതരണം. മധുബനി കലാകാരിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ദുലാരി ദേവിയാണ് ഈ സാരി സമ്മാനിച്ചത്.

2024 ലെ ഇടക്കാല ബജറ്റില്‍, പശ്ചിമ ബംഗാളില്‍ നിന്നുള്ള കാന്ത എംബ്രോയ്ഡറി ചെയ്ത നീല ടസര്‍ സില്‍ക് സാരിയാണ് ധനമന്ത്രി ധരിച്ചത്. 2024 ലെ കേന്ദ്ര ബജറ്റില്‍, മജന്ത ബോര്‍ഡറുള്ള സില്‍ക്ക് മംഗള്‍ഗിരി സാരിയാണ് സീതാരാമന്‍ ധരിച്ചത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ മംഗളഗിരി പട്ടണത്തില്‍ നിന്നാണ് ഈ സാരി ഉത്ഭവിച്ചത്.

2023ല്‍ കറുപ്പും സ്വര്‍ണ്ണ നിറവും ചേരുന്ന ടെമ്പിള്‍ ബോര്‍ഡറുള്ള ചുവന്ന സില്‍ക്ക് സാരി ധരിച്ചാണ് ധനമന്ത്രി എത്തിയത്. കര്‍ണാടകയില്‍ നിന്നുള്ളതാണ് ഈ സാരി. 2022 ലെ ബജറ്റില്‍ ചോക്ലേറ്റ് ബ്രൗണ്‍ നിറത്തില്‍ മെറൂണ്‍, സില്‍വര്‍ നിറങ്ങളിലുള്ള ബോര്‍ഡറുള്ള സാരിയാണ് ധനമന്ത്രി ധരിച്ചത്. ഈ സാരികള്‍ എട്ടാം നൂറ്റാണ്ടില്‍ ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് ഉത്ഭവിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+