Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിൻ ടിക്കറ്റ് നിരക്ക് പകുതിയാകുമോ? കേന്ദ്ര ബജറ്റിൽ സർപ്രൈസ്

വരാനിരിക്കുന്ന 2026-ലെ കേന്ദ്ര ബജറ്റിൽ രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് ഏറെ സന്തോഷം നൽകുന്ന പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സൂചന. കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിൻ ടിക്കറ്റ് ഇളവുകൾ (Senior Citizen Train Ticket Concession) പുനഃസ്ഥാപിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രാലയവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2020-ൽ മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ഈ ആനുകൂല്യങ്ങൾ താൽക്കാലികമായി നിർത്തലാക്കിയത്. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ഇത് വീണ്ടും നടപ്പിലാക്കാനുള്ള ആലോചനയിലാണ് സർക്കാർ.

എന്താണ് പഴയ ഇളവ്?
കോവിഡിന് മുൻപ് വരെ, 60 വയസ്സും അതിനുമുകളിലും പ്രായമുള്ള പുരുഷന്മാർക്ക് ടിക്കറ്റ് നിരക്കിൽ 40 ശതമാനവും, 58 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനവും ഇളവാണ് ഇന്ത്യൻ റെയിൽവേ നൽകിയിരുന്നത്. സ്ലീപ്പർ ക്ലാസ് മുതൽ എസി ക്ലാസുകൾ വരെ എല്ലാ വിഭാഗങ്ങളിലും ഈ ഇളവ് ലഭ്യമായിരുന്നു. എന്നാൽ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ഇത് നിർത്തലാക്കിയതോടെ മുതിർന്ന പൗരന്മാർ വലിയ സാമ്പത്തിക ഭാരമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

union-budget-2026-1769754241 jpg

പുതിയ മാറ്റങ്ങൾ ഇങ്ങനെയാകാം
പുതുതായി ഇളവുകൾ കൊണ്ടുവരുമ്പോൾ ചില മാറ്റങ്ങൾക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എല്ലാ യാത്രക്കാർക്കും പകരമായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുതിർന്ന പൗരന്മാർക്കോ അല്ലെങ്കിൽ സ്ലീപ്പർ, തേർഡ് എസി ക്ലാസുകളിൽ മാത്രം യാത്ര ചെയ്യുന്നവർക്കോ മാത്രമായി ഇളവ് പരിമിതപ്പെടുത്തിയേക്കാം. കൂടാതെ, പ്രായപരിധിയിൽ മാറ്റം വരുത്തി ഇളവുകൾ 70 വയസ്സോ അതിനു മുകളിലോ ഉള്ളവർക്കായി നിശ്ചയിക്കാനും റെയിൽവേ ബോർഡിന്റെ പരിഗണനയിലുണ്ട്.

പാർലമെന്ററി സമിതിയുടെ ശുപാർശ മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് വിവിധ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഒന്നിലധികം തവണ റെയിൽവേ മന്ത്രാലയത്തോട് ശുപാർശ ചെയ്തിരുന്നു. റെയിൽവേയുടെ വരുമാനത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, മുതിർന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം എന്ന നിലയിൽ ഈ ആനുകൂല്യം തിരികെ നൽകേണ്ടത് അനിവാര്യമാണെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്.

പ്രതീക്ഷയോടെ രാജ്യം 2026 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് ലക്ഷക്കണക്കിന് മുതിർന്ന യാത്രക്കാർ പ്രതീക്ഷിക്കുന്നത്. റെയിൽവേയുടെ ഭാഗത്തുനിന്ന് ഇതിനുള്ള പച്ചക്കൊടി ലഭിച്ചാൽ, സാധാരണക്കാരായ പ്രായമായവർക്ക് തീർത്ഥാടനങ്ങൾക്കും ദീർഘദൂര യാത്രകൾക്കും ഇത് വലിയ ആശ്വാസമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+