കേന്ദ്ര ബജറ്റ് 2026: മദ്യത്തിന് വില കൂടും..സിഗററ്റിനും..വില മറ്റെന്തിനൊക്കെ കൂടും?, കുറയും?..അറിയാം
കേന്ദ്ര ബജറ്റ് പ്രകാരം കാൻസർ മരുന്നുകൾ, സമുദ്രോത്പന്നങ്ങൾ, ഇലക്ട്രിക് വാഹന ബാറ്ററി, കായിക ഉപകരണങ്ങൾ എന്നിവയ്ക്ക് ഇനി വില കുറഞ്ഞേക്കും. എന്നാൽ, മദ്യത്തിനും പുകയില ഉൽപ്പന്നങ്ങൾക്കും ഇനി കൂടുതൽ പണം നൽകേണ്ടി വരും.ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വില കൂടുന്നവയും കുറയുന്നവയും ഏതാണെന്ന് വിശദമായി നോക്കാം.
വില കൂടുന്നവ
സിഗരറ്റ് , പാൻ മസാല
നിയന്ത്രണം കർശനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിഗരറ്റ്, പാൻ മസാല അടക്കമുള്ള പുകയില ഉത്പന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ചത്. ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ ആരോഗ്യ, ദേശീയ സുരക്ഷാ സെസ്സും ഇനി ചുമത്തും. 2017 ജൂലൈ മുതൽ ഉണ്ടായിരുന്ന 28% ജിഎസ്ടിക്കും നഷ്ടപരിഹാര സെസ്സിനും പകരമാണിത്.

പുതിയ നിയമമനുസരിച്ച്, 1,000 സ്റ്റാൻഡേർഡ് അല്ലാത്ത സിഗരറ്റുകൾക്ക് 2,050 മുതൽ ₹8,500 വരെ എക്സൈസ് തീരുവയുണ്ട്. ഇനം, നീളം എന്നിവയനുസരിച്ച് ഇത് 11,000 വരെയാകാം. 65 മി.മീ. വരെയുള്ള ഷോർട്ട് സിഗരറ്റുകൾക്ക് 2.05 (നോൺ-ഫിൽട്ടർ), 2.10 (ഫിൽട്ടർ) വീതവും നികുതിയുണ്ടാകും. ഇടത്തരം സിഗരറ്റുകൾക്ക് 4 രൂപയും, നീളം കൂടിയവയ്ക്ക് 5.40 രൂപയും ഒരു സ്റ്റിക്കിന് നികുതി വരും.
സിഗരറ്റിന്മേലുള്ള മൊത്തം നികുതിഭാരം പഴയ 50-55 ശതമാനത്തിൽ നിന്ന് 60-70 ശതമാനമായി വർദ്ധിക്കും. സിഗരറ്റുകൾക്ക് പുറമെ മറ്റ് പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലയ്ക്കും വില ഉയർന്നു. സംസ്കരിക്കാത്ത പുകയിലയ്ക്ക് 60-70 ശതമാനം എക്സൈസ് തീരുവയും, ഇ-സിഗരറ്റുകൾക്കും നിക്കോട്ടിൻ ഉത്പന്നങ്ങൾക്കും 100 ശതമാനം നികുതിയും ചുമത്തും. പാൻ മസാല, ഗുട്ഖ എന്നിവയ്ക്ക് പ്രത്യേക ആരോഗ്യ, ദേശീയ സുരക്ഷാ സെസ്സും ഉണ്ടാകും.
ദോഷകരമായ ഈ ഉത്പന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ച് പുകവലിയിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, ഈ നീക്കം കള്ളക്കടത്തിനും നിയമവിരുദ്ധ സിഗരറ്റ് വിൽപനക്കും കാരണമാകുമെന്ന് വിദഗ്ദ്ധർ പങ്കുവെയ്ക്കുന്ന ആശങ്ക.
വില കൂടുന്ന മറ്റുള്ള ഉത്പന്നങ്ങൾ
ആഡംബര വാച്ചുകൾ, ഇറക്കുമതി ചെയ്ത മദ്യം, ഇറക്കുമതി ചെയ്ത ആഡംബരവും അത്യാവശ്യമല്ലാത്തതുമായ വസ്തുക്കൾ, വളം, എടിഎമ്മുകൾ, വെൻഡിംഗ് മെഷീനുകൾ,
നെയ്ത തുണിത്തരങ്ങൾ, രാസവസ്തുക്കൾ
വില കുറയുന്നവ
17 കാൻസർ മരുന്നുകൾ,ചില പ്രമേഹ മരുന്നുകൾ ,സീഫുഡ് ,വിദേശ ടൂറിസം പാക്കേജുകൾ, വിദേശ വിദ്യാഭ്യാസ ചെലവുകൾ, തുകൽ ഉൽപ്പന്നങ്ങൾ , സ്മാർട്ട്‌ഫോണുകൾ, ഇവി ബാറ്ററികൾ, സോളാർ പാനലുകൾ, മൈക്രോവേവ് ഓവനുകൾ, സ്‌പോർട്‌സ് ഉപകരണങ്ങൾ,
ലിഥിയം ബാറ്ററി ഘടകങ്ങൾ, സിവിലിയൻ പരിശീലനവും മറ്റ് വിമാന ഭാഗങ്ങളും,
ആണവ വൈദ്യുത പദ്ധതികൾക്കായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications