കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര ബജറ്റ്; ആം ആദ്മിക്ക് അമര്‍ഷം

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടു മുന്പ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് ആം ആദ്മി പാര്‍ട്ടി.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. പെരുമാറ്റ ചട്ടം നിലവില്‍ വന്നാല്‍ പിന്നെ മന്ത്രിമാരോ രാഷ്ട്രീയ പാര്‍ട്ടികളോ പ്രഖ്യാപനങ്ങളോ വാഗ്ദാനങ്ങളോ നല്‍കാന്‍ പാടില്ലെന്നാണ് നിയമം. അങ്ങനെ ചെയ്താല്‍ അത് ചട്ട ലംഘനമാകും. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി ഒന്നിന് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി നാല് മുതല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഗോവയിലും ഉത്തരഖണ്ഡിലും ബിജെപിയും പഞ്ചാബില്‍ ബിജെപി അകാലി ദള്‍ സഖ്യവുമാണ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും മണിപ്പൂരില്‍ കോണ്‍ഗ്രസുമാണ് ഭരണം. ബജറ്റിലൂടെ കേന്ദ്രത്തിന് അനുകൂലമായ ഒരു തംരഗമുണ്ടാക്കി അതിന്റെ നേട്ടം തെരഞ്ഞെടുപ്പിലുണ്ടാക്കാനാണ് ബിജെപിക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി.

ആം ആദ്മിക്ക് അമര്‍ഷം

കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് മൂന്ന് ദിവസത്തിനിപ്പുറമാണ് ഗോവയും പഞ്ചാബും ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം തിയതി ബജറ്റ് അവതരിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് തെറ്റായ ഒരു തീരുമാനമാണെന്നായിരുന്നു ആം ആദ്മിയുടെ പ്രതികരണം.

ഗോവയിലും പഞ്ചാബിലും ഒരു ദിവസം

ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആം ആദ്മിക്ക് അമര്‍ഷം ഉണ്ടായിരുന്നു. മറ്റോന്നുമായിരുന്നിരുന്നില്ല കാരണം. ആം ആദ്മി ശ്രദ്ധ കേന്ദ്രീകരിച്ച രണ്ടു സംസ്ഥാനങ്ങളിലും ഒരു ദിവസം തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായിരുന്നു കാരണം. ഫെബ്രുവരി നാലിനാണ് ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് നടക്കുക.

ആം ആദ്മിയുടെ ആവശ്യം നിരാകരിച്ചു

ഡല്‍ഹിക്കു ശേഷം ആം ആദ്മി ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബിലും ഗോവയിലും ഒരേ ദിവസം തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെവിക്കൊണ്ടില്ല. രണ്ടു സംസ്ഥാനങ്ങളിലും ഒരു ദിവസമാണെന്നു മാത്രമല്ല ഒരു മാസത്തെ ഇടവേള മാത്രമാണ് തെരഞ്ഞെടുപ്പിനുള്ളത്.

ബജറ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?

തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള കേന്ദ്ര ബജറ്റിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യുന്നില്ല. ബജറ്റിന് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാകും എന്നതിനാലാണിത്.

ജനങ്ങള്‍ക്ക് ഗുണകരമാകുമോ?

ബിജെപി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ബജറ്റിനെ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കാരണം ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ബിജെപിക്ക് ഏറെ പ്രധാനമാണ്. നോട്ട് നിരോധനം മൂലം പ്രതിച്ഛായ മങ്ങിയ ബിജെപിക്ക് മുഖം രക്ഷിക്കാനുള്ള അവസരമാണ് ഈ ബജറ്റ്. അങ്ങനെ സംഭവിച്ചാല്‍ അതിനെ ഗുണം ജനങ്ങള്‍ക്ക ലഭിക്കുമോ എന്നുമാത്രമാണ് രാജ്യം ഉറ്റു നോക്കുന്നത്.

English summary
APP is against Union budget being presented just before state polls. AAP had earlier said that Goa and Punjab polls shouldn't be held at the same time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X