നികുതി ഘടന മാറുമോ? സ്വർണത്തിന്റെ തീരുവ ഉയർത്തുമോ?: ബജറ്റ് ഫെബ്രുവരി 1 ന്: സമ്മേളനം 31 ന് തുടങ്ങും
ഡല്‍ഹി: നികുതി സ്ലാബുകളില്‍ മാറ്റം വരുത്തുമോ? സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തുമോ? എന്തിനെല്ലാം വിലകുറയും? വില കൂടുന്നവ ഏതെല്ലാം അങ്ങനെ നിരവധി ചോദ്യങ്ങളാണ് ഫെബ്രുവരി 1 ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി ഉയരുന്നത്. ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തിയേക്കുമെന്ന അഭിപ്രായമാണ് കൂടുതല്‍ ശക്തം. അങ്ങനെയെങ്കില്‍ ആ പ്രഖ്യാപനം മധ്യവർഗത്തിന് നല്‍കുന്ന ആശ്വാസം ചില്ലറയായിരിക്കില്ല.
ജനുവരി 31 നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ജനുവരി 31 വെള്ളിയാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമു പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കും. രണ്ട് ഭാഗങ്ങളായാണ് ബജറ്റ് സമ്മേളനം നടക്കുന്നത്. ആദ്യ ഭാഗം ജനുവരി 31 ന് ആരംഭിച്ച് ഫെബ്രുവരി 13 ന് അവസാനിക്കും. രണ്ടാം ഭാഗം 2025 മാർച്ച് 10 ന് ആരംഭിച്ച് 2025 ഏപ്രിൽ 4 ന് അവസാനിക്കും.

രാഷ്ട്രപതിയുടെ പ്രസംഗത്തിന് അരമണിക്കൂറിനുശേഷം, ഗവൺമെന്റ് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി രാജ്യസഭ പ്രത്യേക സമ്മേളനം നടത്തുമെന്ന് കഴിഞ്ഞ ദിവസം പാർലമെന്ററി കാര്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 3 മുതൽ 5 വരെ തീയതികൾ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും.
സമ്മേളനത്തിന് മുന്നോടിയായി സർവ്വകക്ഷി യോഗവും നടക്കും. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ നേതാക്കളുടെ സഹകരണവും സുഗമമായ ചർച്ചയും ഉറപ്പാക്കുന്നതിനായി ജനുവരി 30 ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു തിങ്കളാഴ്ച അറിയിച്ചിരുന്നു.
അതേസമയം കേന്ദ്ര ബജറ്റില്‍ 24000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തുന്നതിനോടൊപ്പം തന്നെ അത് ഉപാധിരഹിതമായിരിക്കണമെന്ന ആവശ്യവും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്ര സർക്കാറിനെ അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം 3.5 ശതമാനമായെങ്കിലും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. അതോടൊപ്പം തന്നെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനും ഇത്തവണ ബജറ്റിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications