കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്: ദരിദ്രര്‍ക്ക് വേണ്ടി പല കാര്യങ്ങള്‍ ചെയ്തിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തെന്ന് ധനമന്ത്രി

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രംഗത്ത്. രാജ്യത്തെ ദരിദ്രര്‍ക്ക് വേണ്ടി ഇത്രയധികം കാര്യങ്ങള്‍ ചെയ്തിട്ടും നിരന്തരം കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ സംസാരിക്കുന്നതിനിടെയാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

fm

കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരുള്‍പ്പടെ 40 കോടി പേര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ പണമായും നല്‍കി . 80 കോടി പേര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും എട്ട് കോടി പേര്‍ക്ക് സൗജന്യ പാചക വാതകവും നല്‍കിയെന്ന് ധനമന്ത്രി പറഞ്ഞു. 1.67 കോടി ആളുകള്‍ക്കാണ് പ്രധാനമന്ത്രി ആവാസ് യോജനയില്‍ വീട് വച്ച് നല്‍കിയത്. ഇത് ധനികര്‍ക്കാണോ എന്നും ധനമന്ത്രി ചോദിച്ചു.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥ കൊവിഡിനെ തുടര്‍ന്ന് തകര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തെ നേരിടാനുള്ള ഉത്തേജനം നല്‍കാനുള്ള ശ്രമമാണ് കേന്ദ്ര ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം, കേന്ദ്ര ബജറ്റിനെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിന് ഒന്നിനും പൂജ്യത്തിനുമിടയില്‍ ഏത് നമ്പറിട്ടും റേറ്റ് ചെയ്യാമെന്ന് പി ചിദംബരം പരിഹസിച്ചു. 2020ലെ ദീര്‍ഘ ബജറ്റില്‍ നിന്നും പ്രത്യേകിച്ച് ഒരു സന്ദേശവും ബജറ്റില്‍ നിന്നും ലഭിക്കുന്നില്ല. ബജറ്റ് ദരിദ്രരേയും കുടിയേറ്റ തൊഴിലാളികളേയും വഞ്ചിച്ചെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചിരുന്നു.

Recommended Video

cmsvideo
CAA will be implemented after india becomes corona free says amit shah

'രമേശേട്ടാ... ഒരു വാക്കുതരണം'! പിണറായിയേക്കാള്‍ നല്ലത് ചെന്നിത്തല, നന്ദിയില്ലാത്ത ബിജെപി! എന്തുകൊണ്ട് മേജർ രവി'രമേശേട്ടാ... ഒരു വാക്കുതരണം'! പിണറായിയേക്കാള്‍ നല്ലത് ചെന്നിത്തല, നന്ദിയില്ലാത്ത ബിജെപി! എന്തുകൊണ്ട് മേജർ രവി

ആര്‍എസ്പി എല്‍ പിളര്‍ന്നു; കോവൂര്‍ കുഞ്ഞുമോന് പണികൊടുത്ത് ഒരു വിഭാഗം യുഡിഎഫിലേക്ക്ആര്‍എസ്പി എല്‍ പിളര്‍ന്നു; കോവൂര്‍ കുഞ്ഞുമോന് പണികൊടുത്ത് ഒരു വിഭാഗം യുഡിഎഫിലേക്ക്

English summary
Union budget: FM Nirmala Sitharaman Says opposition blames for doing many things for poor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X