കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്: ഉജ്ജ്വല'യ്ക്ക് കീഴില്‍ ഒരു കോടി ജനങ്ങള്‍ക്ക് കൂടി സൗജന്യ പാചക വാതകം ലഭ്യമാക്കും

Google Oneindia Malayalam News

ദില്ലി: സൗജന്യ പാചക വാതകം ഒരു കോടി ജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ പാചകവാതകവിതരണ പദ്ധതിയായ 'ഉജ്ജ്വല'യ്ക്ക് കീഴില്‍ കൂടുതല്‍ ഉപഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയത്. ഒരു കോടി പേര്‍ക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനവും ലോക്ക്ഡൗണും വലിയ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും രാജ്യത്തെമ്പാടുമുള്ള പാചകവാതകം ഉള്‍പ്പടേയുള്ള ഇന്ധന വിതരണത്തില്‍ തടസ്സം നേരിട്ടില്ലെന്ന കാര്യവും ധനമന്ത്രി ബജറ്റ് അവതരത്തില്‍ എടുത്ത് പറഞ്ഞു. വാതകോപയോഗം അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയുടെ വികസനം ഉറപ്പു വരുത്താന്‍ പൈപ്പ് ലൈന്‍ വഴിയുള്ള വാതക വിതരണം ക്രമീകരിക്കുന്നതിനായുള്ള ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം നിലവില്‍ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

lpg

വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി വാതക വിതരണവും പൈപ്പ് ലൈന്‍ പാചക വിതരണവും രാജ്യത്തെ നൂറിലധികം ജില്ലകിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. അതേസമയം, ആരോഗ്യം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്.

ലീഗിനേയും കോണ്‍ഗ്രസിനേയും വിടാതെ വിജയരാഘവന്‍; ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു, കോണ്‍ഗ്രസ് ചെയ്തതുംലീഗിനേയും കോണ്‍ഗ്രസിനേയും വിടാതെ വിജയരാഘവന്‍; ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു, കോണ്‍ഗ്രസ് ചെയ്തതും

കേരളത്തിന് 65000 കോടി, ബംഗാളിന് 95,000 കോടി, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകി ധനമന്ത്രികേരളത്തിന് 65000 കോടി, ബംഗാളിന് 95,000 കോടി, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകി ധനമന്ത്രി

Recommended Video

cmsvideo
Union budget 2021: Vehicle Scrappage policy announced by Finance minister

English summary
Union Budget: Free cooking gas will be made available to one crore people under the Ujjwala scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X