Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിമാര്‍; അപൂര്‍വ നേട്ടത്തിന് ഉടമകള്‍ അഞ്ച് പേരുണ്ട്... നരേന്ദ്ര മോദി അല്ല

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ദിനത്തില്‍ വ്യത്യസ്തമായ പല വിവരങ്ങളാണ് വായനക്കാര്‍ തേടുന്നത്. അതിലൊന്നാണ് ബജറ്റ് പ്രധാനമന്ത്രിമാര്‍ അവതരിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യം. സാധാരണ ധനമന്ത്രിമാരാണ് ബജറ്റ് അവതരിപ്പിക്കുക. ഒരു വര്‍ഷത്തേക്കുള്ള വരവ്, ചെലവ് പ്രതീക്ഷകളും ആവശ്യമായ കണക്കുകളുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുക. ഇതിന് വേണ്ടി മാസങ്ങള്‍ നീണ്ട ചര്‍ച്ചകളും ഒരുക്കവും വേണ്ടി വരും.

ധനമന്ത്രി നിര്‍മല സീതാരാമന്റെ എട്ടാമത് ബജറ്റ് അവതരണമാണ് ഇന്നത്തേത്. എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിമാരും ഉണ്ട്. അഞ്ച് പ്രധാനമന്ത്രിമാര്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് പേര്‍ പ്രധാനമന്ത്രി പദവിയില്‍ ഇരിക്കുമ്പോള്‍ തന്നെ ബജറ്റ് അവതരിപ്പിച്ചു. രണ്ടുപേര്‍ ധനമന്ത്രി ആയ ശേഷം പ്രധാനമന്ത്രി പദത്തിലെത്തിയവരാണ്...

BUDGET Presented pm-1

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ആണ് ഈ പട്ടികയില്‍ ഒന്നാമന്‍. പ്രധാനമന്ത്രി പദത്തിലിരിക്കെ 1958-59 വര്‍ഷത്തേക്കുള്ള ബജറ്റ് അദ്ദേഹമാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ധനമന്ത്രി ആയിരുന്ന ടിടി കൃഷ്ണമാചാരി മരിച്ചതിനെ തുടര്‍ന്നാണ് ഈ ചുമതല നെഹ്രുവില്‍ എത്തിയത്. കുറച്ച് കാലം മാത്രേമ നെഹ്രു ധന വകുപ്പിന്റെ ചുമതല വഹിച്ചുട്ടുള്ളൂ എങ്കിലും ദീര്‍ഘവീക്ഷണമുള്ള ബജറ്റായിരുന്നു അത്.

പൊതുമേഖലയ്ക്ക് ഊന്നല്‍ നല്‍കിയായിരുന്നു നെഹ്രുവിന്റെ ബജറ്റ്. ശാസ്ത്ര, വ്യവസായ നേട്ടങ്ങളും ലക്ഷ്യമിട്ടു. ജലസേചനം, കാര്‍ഷിക മേഖല എന്നിവയുടെ വികസനത്തിനും വലിയ ഫണ്ട് നീക്കിവച്ചു. സോഷ്യലിസ്റ്റ് ആയിരുന്ന നെഹ്രുവിന്റെ ധന നയം രാജ്യത്തിന്റെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടായിരുന്നു.

പ്രധാനമന്ത്രി ആകും മുമ്പ് ധനമന്ത്രിയായിരുന്ന വ്യക്തിയാണ് മൊറാര്‍ജി ദേശായ്. ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. പത്ത് ബജറ്റ് അവതരിപ്പിച്ചെന്ന റെക്കോര്‍ഡിന് ഉടമ. ആദായ നികുതി കുറച്ച് നികുതി വെട്ടിപ്പ് ഇല്ലാതാക്കുക എന്ന രീതിയായിരുന്നു അദ്ദേഹം സ്വീകരിച്ചത്. 1967ല്‍ 550 കോടി കമ്മി ബജറ്റ് അവതരിപ്പിച്ച് ഹരിത വിപ്ലവത്തെ പിന്തുണച്ച വ്യക്തിയായിരുന്നു മൊറാര്‍ജി ദേശായ്. 1977ല്‍ പ്രധാനമന്ത്രി ആയ ശേഷം ഇദ്ദേഹം ബജറ്റ് അവതരിപ്പിച്ചിട്ടില്ല.

ബജറ്റ് അവതരിപ്പിച്ച ആദ്യ വനിതയാണ് ഇന്ദിര ഗാന്ധി. പ്രധാനമന്ത്രിയായിരിക്കെ ധനവകുപ്പ് ചുമതലയും അവര്‍ ഇടക്കാലത്ത് വഹിച്ചിരുന്നു. 1970ലായിരുന്നു ഇത്. ആ സമ്പത്തിക വര്‍ഷത്തെ ബജറ്റ് ഇന്ദിര ഗാന്ധിയാണ് അവതരിപ്പിച്ചത്. മൊറാര്‍ജി ദേശായ് രാഷ്ട്രീയ ഭിന്നതയെ തുടര്‍ന്ന് ധനവകുപ്പ് ഒഴിഞ്ഞ പശ്ചാത്തലത്തിലായിരുന്നു ഇത്. സാമ്പത്തിക അസമത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ദിര ഗാന്ധിയുടെ ബജറ്റ്. സമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ചുമത്തുന്ന രീതിയാണ് അവര്‍ തുടര്‍ന്നത്.

ധനമന്ത്രിയായിരുന്ന വിപി സിങിന്റെ അപ്രതീക്ഷിത രാജിയാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1987ല്‍ ബജറ്റ് അവതരിപ്പിക്കുന്നതിലേക്ക് നയിച്ചത്. ആധുനികവല്‍ക്കരണം, ഉദാരവല്‍ക്കരണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ നയം. ഇതുവരെ ബജറ്റുകളില്‍ രാജ്യം പുലര്‍ത്തിയ രീതിയില്‍ നിന്ന് വ്യത്യസ്തമായ വഴിയായിരുന്നു രാജീവ് ഗാന്ധിയുടേത്. പ്രധാനമന്ത്രിയാകും മുമ്പ് ധനമന്ത്രി ആയിരുന്നു ഡോ. മന്‍മോഹന്‍ സിങ്. ഉദാരവല്‍ക്കരണത്തിന് വേഗത കൂട്ടിയത് ഇദ്ദേഹത്തിന്റെ ബജറ്റായിരുന്നു. രാജ്യത്തിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് കാരണവും ഇദ്ദേഹമാണ് എന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+