കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രബജറ്റും സാധാരണക്കാരും; സാധാരണക്കാരന്റെ കാഴ്ചപ്പാടിലൂടെ കേന്ദ്രബജറ്റിനെ വിശകലനം ചെയ്യുമ്പോള്‍...

  • By Desk
Google Oneindia Malayalam News

ദില്ലി: എന്‍ഡിഎ സര്‍ക്കാരിന്റെ 2019 ലെ കേന്ദ്ര ബജറ്റാണ് നിര്‍മ്മലാ സീതാരാമന്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആദായ നികുതി ഇളവുകള്‍ മൂതല്‍ ചില ഉല്‍പ്പന്നങ്ങള്‍ക്കുളള കസ്റ്റംസ് തീരുവ വര്‍ദ്ധന തുടങ്ങി, സാധാരണക്കാരനെ ബാധിക്കുന്ന നിരവധിക്കാര്യങ്ങള്‍ ബജറ്റില്‍ കാണാനാവും. രാജ്യത്തെ, ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ബജറ്റ് എങ്ങനെ ബാധിക്കുന്നുവെന്ന വിലയിരുത്തുകയാണ് ഇവിടെ.

4 സംസ്ഥാനങ്ങൾ, 6 നേതാക്കൾ; രാഹുൽ ഗാന്ധിയുടെ പകരക്കാരനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും4 സംസ്ഥാനങ്ങൾ, 6 നേതാക്കൾ; രാഹുൽ ഗാന്ധിയുടെ പകരക്കാരനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും

നിര്‍മ്മലാ സീതാരാമന്റെ ആദ്യത്തെ ബജറ്റവതരണമായിരുന്നു ഇന്നലത്തേത്. താഴ്ന്ന വരുമാനമുളളവര്‍ക്കും ഇടത്തരക്കാര്‍ക്കും, പുതിയ നികുതി ഇളവുകള്‍ പരിഗണിക്കപ്പെട്ടില്ല. എന്നാല്‍, ഹോം ലോണുകള്‍ക്ക് 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് ബജറ്റിലുണ്ടിരുന്നു. വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റല്ല ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് ഒറ്റനോട്ടത്തില്‍ മനസിലാവുന്ന കാര്യം. വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചവരെ ബജറ്റ് നിരാശരാക്കി. നികുതി ദായകര്‍ക്ക് കുറച്ച് അളവുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് എന്നതും വസ്തുതയാണ്. പകരം, കുറച്ച് ഡ്യൂട്ടി വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്. പാന്‍കാര്‍ഡ്, ആധാര്‍ പോലുളള രേഖകള്‍ സമാന്തര തിരിച്ചറിയല്‍ രേഖകളായി അംഗീകരിക്കപ്പെട്ടു. സാധാരണക്കാരനെ ബജറ്റ് എത്തരത്തില്‍ ബാധിക്കുന്നുവെന്ന് വിശദമായി പരിശോധിക്കാം....

പാന്‍ കാര്‍ഡ്

പാന്‍ കാര്‍ഡ്

പാന്‍ കാര്‍ഡ്- പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആദായനികുതി സമര്‍പ്പിക്കാന്‍ പകരമായി ആധാര്‍ രേഖയായി നല്‍കാം. പാന്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ നികുതി അടക്കുന്നത് ഒഴിവാക്കാനുളള അവസരമൊരുക്കുകയാണ് ലക്ഷ്യം. മൊത്തം ജനസംഖ്യയില്‍ 120 കോടി ആളുകള്‍ ആധാര്‍ ഉപയോഗിക്കുന്നുവെന്ന കണക്കും ധനമന്ത്രി മുന്നോട്ടു വെച്ചു. ഭവന വായ്പ, വാഹന വായ്പ- ഭവന വായ്പ എടുത്തവര്‍ക്കുളളവര്‍ക്ക് ആശ്വാസ നടപടി പ്രഖ്യാപിക്കപ്പെട്ടു. 2020 മാര്‍ച്ച്് കാലയളവു വരെ നീളുന്ന ഭവന വായ്പക്ക് 1.50 ലക്ഷം രൂപ ആധിക നികുതിയിളവ് ലഭിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും ഇളവ് ലഭിക്കും. ഇത്തരം വാഹനങ്ങള്‍ വാങ്ങാനായി എടുത്തിട്ടുളള വായ്പയില്‍ 1.5 ലക്ഷം രൂപയുടെ ആദായ നികുതി ഇളവാണ് പ്രഖ്യാപിക്കപ്പെട്ടത്. പരിസ്ഥിതി സൗഹാര്‍ദ്ദ നടപടിയുടെ ഭാഗമാണ് പ്രഖ്യാപനം. അന്തരീക്ഷ മലിനീകരണം കുറക്കാനുളള നടപടികളുടെ ഭാഗമായും ഈ തീരുമാനം കണക്കാക്കപ്പെടുന്നു.

ടിഡിഎസ്

ടിഡിഎസ്

ടിഡിഎസ്- ഒരു വര്‍ഷത്തില്‍ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുന്ന തുക 1 കോടിയിലധികം ആണെങ്കില്‍ 2% നികുതി ചുമത്തുന്ന രീതിയാണ് ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ്. വലിയ തുകകള്‍ ഒറ്റത്തവണ പിന്‍വലിക്കുന്നത് ഒഴിവാക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പോത്സാഹിപ്പിക്കാനുമുളള നീക്കമാണിത്. ക്യാമറ, വാഹന ഭാഗങ്ങള്‍- വെഹിക്കിള്‍ പാര്‍ട്ടസ്, ഒപ്റ്റിക്കല്‍ ഫെബറുകള്‍, ഡിജിറ്റല്‍ ക്യാമറ, കശുവണ്ടി, ചിലയിനം സിന്തറ്റിക്ക് റബര്‍, വിനൈല്‍ ഫ്‌ളോറിംഗ് എന്നിവക്കുളള അടിസ്ഥാന ഇറക്കുമതി തിരുവ കൂടും.

 സ്വര്‍ണ്ണത്തിന്റെ നികുതി

സ്വര്‍ണ്ണത്തിന്റെ നികുതി

സ്വര്‍ണ്ണം- സ്വര്‍ണ്ണത്തിനും വിലയേറിയ ലോഹങ്ങള്‍ക്കുമുളള ഇറക്കുമതി തിരുവ 10% ല്‍ നിന്നും 12.5% ആക്കി ഉയര്‍ത്തി. ഇതോടെ സ്വര്‍ണ്ണ വില ഇനിയും കൂടാനാണ് സാധ്യത. പെട്രോള്‍,ഡീസല്‍- ഇന്ധനങ്ങള്‍ക്കുളള എക്‌സൈസ് തീരുവയും റോഡ് സെസ് നിരക്കുും ഒരു ലിറ്ററിന് 1% കൂട്ടി. അടിസ്ഥാന വികസനത്തിനായി തീരുമാനം സഹായകരമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിലവര്‍ദ്ധന തീരുമാനത്തെ ന്യായീകരിച്ചു.

 സ്ത്രീ ശാക്തികരണ പദ്ധതികള്‍-

സ്ത്രീ ശാക്തികരണ പദ്ധതികള്‍-

സ്ത്രീ ശാക്തികരണ പദ്ധതികള്‍- ജന്‍ധന്‍ അക്കൗണ്ടുളള വനിതാ സ്വയം സഹായസംഘത്തിലെ അംഗീകൃത അംഗങ്ങള്‍ക്ക് 5,000 രൂപ ഓവര്‍ ഡ്രാഫ്റ്റിനുളള സൗകര്യം. മുദ്രയോജന പദ്ധതി പ്രകാരമാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. സ്ത്രീശാക്തീകരണത്തിനായി നാരിയില്‍ നിന്നും നാരായണിലേക്കുളള വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായും അവര്‍ വ്യക്തമാക്കി. സ്വയം സഹായ സംഘത്തിലെ സ്ത്രീകള്‍ക്കെല്ലാം 1 ലക്ഷം രൂപ വായ്പ ലഭിക്കാനുളള പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടു.

 പുസ്തകങ്ങള്‍ക്ക്

പുസ്തകങ്ങള്‍ക്ക്


ഇറക്കുമതി ചെയ്യുന്ന ബുക്കുകള്‍- വിദേശത്തു നിന്നും ബുക്കുകള്‍ക്കുളള ഇറക്കുമതി ചുങ്കം 5% ആക്കി.
വിദേശത്തുളള ഇന്ത്യക്കാര്‍ക്ക് ആധാര്‍- കാത്തിരിപ്പില്ലാതെ വിദേശത്തുളള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആധാര്‍ ലഭിക്കുന്ന പദ്ധതി നടപ്പിലാക്കും. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉളളവര്‍ക്കാണ് നാട്ടിലെത്തുമ്പോള്‍ കാലതാമസമില്ലാതെ ആധാര്‍ ലഭിക്കാനുളള അവസരം. 180 ദിവസം കഴിഞ്ഞാലേ ആധാര്‍ ലഭിക്കൂ എന്ന പഴയ നിയമം ഇതോടെ മാറും.

English summary
Union budget in view point of ordinary people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X