കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റിൽ മെയ്ക്ക് ഇന്‍ ഇന്ത്യക്ക് ഊന്നൽ നല്കും, പ്രതീക്ഷയോടെ ടെക് വിപണി

Google Oneindia Malayalam News

ദില്ലി: സാങ്കേതികമേഖലയ്ക്ക് കേന്ദ്രബജറ്റിൽ പ്രാധാന്യം കുറവായിരിക്കുമെന്ന്
സൂചന. എൻഡിഎ സർക്കാറിന്റെ അഞ്ചാമത്തെ പൊതു ബജറ്റ് തെര‍ഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതായതിനാൽ സാങ്കേതികവിദ്യക്ക് പ്രാധാന്യം കുറവായിരിക്കുമെന്നാണ് പൊതുവായുള്ള നിഗമനം. ടെക്നോളജിക്ക് പ്രാധാന്യം ആരംഭകാലം മുതൽക്കേ മോദി സർക്കാർ നല്കുന്നതിനാൽ ഇത്തവണ എന്തു പ്രതീക്ഷിക്കാം എന്ന് ടെക് ലോകം വിലയിരുത്തുന്നു.

ബജറ്റ് അപ്ഡേറ്റ് 2018 ലൈവ്

മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് പ്രാധാന്യം നല്കുന്നതിനാൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നികുതി ഇളവു ലഭിക്കുമെന്നാണ് സൂചന.ഇത് മെയ്ക്കിന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുാനും വഴിയാക്കും.കോമിയോ സ്മാർട് ഫോൺ കമ്പനി സിഇഒ സ‍ഞ്ജയ് കലിറോണയുടെ അഭിപ്രായത്തിൽ ബജറ്റിൽ സ്മാർട് ഫോണിന്റെ ജിഎസ്ടി കുറയുമെന്നാണ്.സ്മാർട്ഫോൺ ഇന്ത്യൻ വിപണിയെ കീഴടക്കിയതിനാൽ നികുതിയിളവുണ്ടായാൽ കുറഞ്ഞ വിലയിൽ കൂടുതൽ വിപണിയെ ആകർഷിക്കാമെന്നാണ് അദ്ദേഹം പറയുന്നത്.ഇതിനായി കൂടുതൽ തുക മാറ്റി വയ്ക്കുമെന്നാണ് സ്മാർട്ടഫോൺ കമ്പനികളുടെ പ്രതീക്ഷ.

makeinindia
ലോകത്തിൻ അനുദിനം വളരുന്ന സ്മാർട്‌ ഫോൺ വിപണിയാണ് ഇന്ത്യയുടേത്. ഫോൺ നർമാണമേഖലയെ സർക്കാര്‍ സഹായിക്കുമെങ്കില്‍ സര്‍ക്കാരിന്റെ മെയ്ക്ക് ഇന് ഇന്ത്യയുമായി സഹകരിക്കുമെന്ന് സ‍ഞ്ജയ് കലിറോണ പറഞ്ഞു.ബജറ്റ് സഹായകരമാണെങ്കിൽ മൊബൈൽ നിർമ്മാണമേഖലയിൽ ഇന്ത്യ സ്വയം പര്യാപ്തരാകും.സോഫ്റ്റ്വെയറും ഹാർഡ് വെയറിലും ഇന്ത്യ പര്യാപ്തരാകണം.റഷ്യയെയും ചൈനയെയും പോലെ ഇന്ത്യയ്ക്കും സ്വന്തമായി ഒരു സെർച് എൻജിന്‍ വേണം.ഇതിനെല്ലാം ബജറ്റിൽ വകയിരുത്തലുണ്ടാകണമെന്നാണ് പ്രതീക്ഷ.
എന്നാൽ ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ വില വർധിക്കും.

മറ്റൊന്ന് മൊബൈൽ നിർമാണത്തിനു വേണ്ട സാമഗ്രികളുടെ അടിസ്ഥാന കസ്ററംസ് നികുതിയാണ്. ഫോണുകൾക്കുവേണ്ട പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്, ക്യാമറ മൊഡ്യൂളുകള്‍, ഡിസ്‌പ്ലെ തുടങ്ങിയവയുടെ കസ്ററംസ് ഫ്രീയായേക്കാം.ഇന്ത്യയില്‍ തന്നെ എല്ലാ ഘടകങ്ങളും നിര്‍മിക്കുന്നതിനോടാണ് സർക്കാരിനു താത്പര്യം. അല്ലാതെ അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാതെ ഇന്ത്യയിൽ തന്നെ ഇവ നിര്‍മ്മിക്കാൻ സർക്കാർ ബജറ്റിലനുവദിക്കണം.

English summary
Union budget; make in India will get more prominence, tech industry is in hope. make in India will set again a bang in union budget says tech industry experts.all are hope to get a new wa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X